കൊല്ലം: കൊല്ലം, ചിതറയില്‍ സിനിമാ തീയേറ്ററിനകത്ത് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂരിയാട് സ്വദേശിയായ അന്‍സാര്‍(22) ആണ് ജീവനൊടുക്കിയത്. കാഞ്ഞിരത്തിന്‍മൂട് ശ്രീധന്യാ സിനിമാസിലെ ജീവനക്കാരനാണ് അന്‍സാര്‍. രാവിലെ തീയേറ്ററിലെത്തിയ മറ്റൊരു ജീവനക്കാരനാണ് അന്‍സാറിന്റെ മൃതദേഹം ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ചിതറ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
