യൂത്ത് ഫോര്‍ ഉദുമ നിലവില്‍ വന്നു

കാസര്‍കോട്: യൂത്ത് ഫോര്‍ ഉദുമ വളണ്ടറി ആക്ഷന്‍ സന്നദ്ധ സേന രൂപീകരിച്ചു.
ഉദുമ നിയോജക മണ്ഡലത്തില്‍ ആവിഷ്‌കരിക്കുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ യുവാക്കളുടെ കഴിവുകളും കാഴ്ചപ്പാടുകളും മനോഭാവങ്ങളും വളര്‍ത്തിയെടുക്കാനും അവരെ മികച്ച പൗരന്മാരാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്‌കരിച്ചത്. സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു.
യുവ പദ്ധതിയുടെ ലോഗോ സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ എലിസബത്ത് മിനു മാത്യുസ്, യൂത്ത് ലീഡര്‍ഷിപ് അക്കാദമി പ്രോജക്ട് മാനേജര്‍ കാര്‍ത്തിക് ഗോപാല്‍, സച്ച്ദേവ് എസ് നാഥ് എന്നിവര്‍ക്ക് നല്‍കി എം എല്‍ എ പ്രകാശനം ചെയ്തു. വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യ വികസനവും, ശാരീരിക-മാനസിക-സാമൂഹിക ആരോഗ്യം, കലാ കായിക സാംസ്‌കാരിക രംഗം, സംരഭകത്വം, സന്നദ്ധ സേവനം എന്നി മേഖലകളില്‍ ആവിഷ്‌കരിക്കുന്ന വികസന പദ്ധതികളുടെ രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, യുവജന കമ്മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബിപിന്‍ രാജ്പായം, അസാപ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പ്രജിത്ത് ഉലൂജി, ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ നിതിന്‍ എം.ജി, വിദ്യാധരന്‍ കെ.ജി, ആല്‍ബിന്‍ മാത്യു, ഷൈജിന. ബി.കെ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page