കാസര്‍കോട്: കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ കുമ്പള, ഷിറിയ മുട്ടത്ത് കാറപകടം. അഞ്ച്‌പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കാഞ്ഞങ്ങാട് സ്വദേശിനി നഫീസയേയും കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയേയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാറില്‍ ഉണ്ടായിരുന്നവരെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
