കാഞ്ഞങ്ങാട്: മുട്ടം ഷിറിയയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ 62കാരി മരിച്ചു.
കാഞ്ഞങ്ങാട്, കൊവ്വല്‍പ്പള്ളി മന്ന്യോട്ടെ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിനടുത്തു താമസക്കാരിയായ നഫീസ(62)യാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ മറ്റു നാലു പേര്‍ ചികിത്സയിലാണ്.
മംഗ്‌ളൂരുവില്‍ ചികിത്സയിലുള്ള മരുമകളുടെ പിതാവിനെ സന്ദര്‍ശിച്ചു ബന്ധുക്കളോടൊപ്പം മടങ്ങുന്നതിനിടയില്‍ കുമ്പള ഷിറിയക്കടുത്തായിരുന്നു അപകടം. പരേതനായ അബൂബക്കറുടെ ഭാര്യയാണ് നഫീസ.
