വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷം; ഭാര്യയ്ക്ക് സൗന്ദര്യം പോരെന്ന് ഭര്‍ത്താവ്; കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് യുവതിയെ അമ്മിക്കുട്ടികൊണ്ട് മര്‍ദ്ദിച്ചു, ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ കേസ്

കണ്ണൂര്‍: സൗന്ദര്യമില്ലെന്നുപറഞ്ഞ് കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് യുവതിയെ അമ്മിക്കുട്ടികൊണ്ട് മര്‍ദ്ദിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ കേസ്. അരവഞ്ചാല്‍ ചള്ളച്ചാല്‍ റോഡ് ഓലിയന്‍ വീട്ടില്‍ രഹ്ന റഹ്‌മാന്റെ(28)പരാതിയിലാണ് ഭര്‍ത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവരുടെ പേരില്‍ ചെറുപുഴ പൊലീസ് കേസെടുത്തത്. 2016 മെയ് 8 നാണ് ഇരുവരും വിവാഹിതരായത്. ഒന്നിച്ച് താമസിച്ചുവരവെ സൗന്ദര്യമില്ലെന്ന് ആക്ഷേപിച്ച് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നാണ് പരാതി. ജൂണ്‍-29 ന് രാത്രി 9 ന് ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ വെച്ച് മര്‍ദ്ദിച്ചപ്പോള്‍ …

ബോവിക്കാനം സ്‌കൂളിലെ തീവെപ്പ്; പൊലീസ് കേസെടുത്തു, അക്രമികളെ തെരയുന്നു

കാസര്‍കോട്: ബോവിക്കാനം എ.യു.പി സ്‌കൂളില്‍ സാമൂഹ്യദ്രോഹികള്‍ നടത്തിയ കൊള്ളിവെപ്പു സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി പ്രീപ്രൈമറി വിഭാഗത്തില്‍ ഉണ്ടായ അക്രമം തിങ്കളാഴ്ച രാവിലെയാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, 200 ല്‍പ്പരം പുസ്തകങ്ങള്‍, ക്രയോണ്‍ പെന്‍സിലുകള്‍ എന്നിവയാണ് കത്തി നശിച്ചത്. ഇതേ സ്‌കൂളില്‍ നേരത്തെയും സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം ഉണ്ടായിരുന്നു. വീണ്ടും അതിക്രമം ഉണ്ടായതോടെ അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

ചെറുവത്തൂരില്‍ കഞ്ചാവുമായി ഷാനവാസ് അറസ്റ്റില്‍

കാസര്‍കോട്: കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വലിയപറമ്പ, മാവിലാകടപ്പുറത്തെ നാലുകുടി പറമ്പില്‍ വിച്ചൂട്ടി വീട്ടില്‍ എന്‍.പി ഷാനവാസി(27)നെയാണ് നീലേശ്വരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം. ജിജില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ചെറുവത്തൂരില്‍ വെച്ചാണ് 25ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ഗോപി, പ്രജിത്ത് കുമാര്‍, സി.ഇ.ഒമാരായ കെ. ദിനൂപ്, പി. ശൈലേഷ് കുമാര്‍, ഡ്രൈവര്‍ പി. രാജീവന്‍ എന്നിവരും ഉണ്ടായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പിന്തുടര്‍ന്ന് ഉപദ്രവിച്ചു; വനം വകുപ്പ് ഉദ്യോഗസ്ഥനെ തളച്ചു

മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ഉപദ്രവിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. കവള, മുക്കട്ട, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനെയാണ് പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്.മൂന്നു പെണ്‍കുട്ടികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടികള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങിയപ്പോഴും പിന്തുടര്‍ന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. പിടിയിലായ ഷിഹാനെതിരെ നേരത്തെയും പരാതി ഉണ്ടായിരുന്നു. എന്നാല്‍ രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. ഇതിനിടയിലാണ് തിങ്കളാഴ്ച മൂന്നു പെണ്‍കുട്ടികളെ ഉപദ്രവിച്ചതായുള്ള പരാതി ഉണ്ടായത്.

ന്യൂലക്കി സെന്ററില്‍ വീണ്ടും ലക്ഷാധിപതി; വിന്‍ വിന്‍ ഒന്നാംസമ്മാനം കാസര്‍കോട്ട്

കാസര്‍കോട്: തിങ്കളാഴ്ച നറുക്കെടുപ്പ് നടന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വിന്‍വിന്‍ ഒന്നാംസമ്മാനം കാസര്‍കോട് ന്യൂലക്കി സെന്റര്‍ വില്‍പന നടത്തിയ ഡബ്ല്യൂ.ഇ 554372 നമ്പര്‍ ടിക്കറ്റിന്. ന്യൂലക്കി സെന്ററിന്റെ സബ് ഏജന്റ് ജയരാജ് വിറ്റ ടിക്കറ്റിനാണ് 75 ലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ചത്. കളനാട് സ്വദേശി രാജീവനാണ് സമ്മാനം ലഭിച്ചത്. ന്യൂലക്കി സെന്ററില്‍ വില്‍പന നടത്തിയ ഭാഗ്യക്കുറി ടിക്കറ്റുകളില്‍ നിരവധി കോടീശ്വരന്മാരെയും ലക്ഷാധിപതികളെയും സംഭാവന ചെയ്തിട്ടുണ്ടെന്ന് ന്യൂലക്കി സെന്റര്‍ ഉടമ ഗണേഷ് പറക്കട്ട പറഞ്ഞു.

തായിനേരി ഭഗവതി ക്ഷേത്ര ഭണ്ഡാരപുരയില്‍ കവര്‍ച്ച; തിരുവാഭരണം നഷ്ടപ്പെട്ടു

കണ്ണൂര്‍: പയ്യന്നൂര്‍, തായിനേരി, വെള്ളാരങ്ങര, ഭഗവതി ക്ഷേത്ര ഭണ്ഡാരപ്പുര കുത്തിത്തുറന്ന് കവര്‍ച്ച, ഇരുമ്പ് പെട്ടിയിലാക്കി സൂക്ഷിച്ചിരുന്ന രണ്ടരപ്പവന്‍ തൂക്കമുള്ള തിരുവാഭരണം നഷ്ടമായി. ജൂണ്‍ 29നും 30നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ഭണ്ഡാരപ്പുരയുടെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിരുവാഭരണങ്ങള്‍ കവര്‍ച്ച പോയ കാര്യം വ്യക്തമായത്. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുവൈറ്റിലെ പൊതുമാപ്പ് ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കും; നാളെ മുതല്‍ പരിശോധന ആരംഭിക്കും

കുവൈത്തിലെ നിയമവിരുദ്ധ താമസക്കാര്‍ക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. നിയമലംഘകരായി കഴിയുന്ന വിദേശികള്‍ ഇന്നു രാത്രി 12ന് മുന്‍പ് രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 105 ദിവസം നീണ്ട പൊതുമാപ്പ് കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. മാര്‍ച്ച് 17 നാണ് പൊതുമാപ്പ് ആരംഭിച്ചത്. ജൂണ്‍ 17ന് കാലാവധി അവസാനിക്കാനിരിക്കെ രണ്ട് ആഴ്ച കൂടി നീട്ടുകയായിരുന്നു. നിയമലംഘകര്‍ക്കായുള്ള പരിശോധനകള്‍ നാളെ മുതല്‍ ശക്തമാക്കും. പൊതുമാപ്പ് കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുന്ന നിയമലംഘകരെ പിടികൂടി …

4 കെ മികവോടെ ‘ദേവദൂതന്‍’ റിലീസിനൊരുങ്ങി; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടന്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു

മോഹന്‍ലാലിന്റെ ക്ലാസിക് ചിത്രമായ ‘ദേവദൂതന്‍’ ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടന്‍ മോഹന്‍ലാല്‍ തന്നെ പുറത്തുവിട്ടു. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം മികച്ച 4 കെ ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലുമാണ് പുനരവതരിപ്പിക്കപ്പെടുന്നത്. 2000 ത്തില്‍ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് ദേവദൂതന്‍. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരാണ് സിനിമയിലെ …

ജനറല്‍ ഉപേന്ദ്ര ദ്വിവേദി സായുധ സേനാ മേധാവിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: ജനറല്‍ ഉപേന്ദ്ര ദ്വിവേദി സായുധ സേനാ മേധാവിയായി ചുമതലയേറ്റു. ജമ്മുകാശ്മിര്‍ റൈഫിള്‍ വിഭാഗം അംഗമാണ്. 1981 ജനുവരിയില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്ന ദ്വിവേദിയെ 1984 ഡിസംബര്‍ 15നു ജമ്മുകാശ്മിര്‍ റൈഫിളിന്റെ 18-ാം ബറ്റാലിയനില്‍ നിയമിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നേരത്തെ സേനയുടെ ഉപമേധാവിയായിരുന്നു. കരസേനയുടെ മുപ്പതാമത് മേധാവിയാണ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി. വിരമിച്ച കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയ്ക്ക് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സൗത്ത് ബ്ലോക്കില്‍ പ്രതിരോധമന്ത്രാലയത്തിലായിരുന്നു ചടങ്ങുകള്‍.

കുടുംബാംഗങ്ങള്‍ കടലില്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ തിരമാലയില്‍പെട്ട് ഒരുകുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. കൊല്ലം സ്വദേശികളായ അല്‍അമീന്‍, അന്‍വര്‍ എന്നിവരാണ് മരിച്ചത്. അല്‍ അമീന്റെ സഹോദരിയുടെ ഭര്‍ത്താവാണ് അന്‍വര്‍. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടം.

പേരാലില്‍ സ്വകാര്യ ബസ് സ്‌കൂട്ടിയിടിച്ചു; മൊഗ്രാല്‍ സ്വദേശിക്ക് പരിക്ക്

കാസര്‍കോട്: കുമ്പള പേരാലില്‍ സ്വകാര്യ ബസ് സ്‌കൂട്ടിയിടിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മൊഗ്രാല്‍ നടുപ്പളം സ്വദേശി സിറാജി(37)നാണ് പരിക്ക്. ഇയാളെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പേരാലില്‍ വച്ചാണ് അപകടം. കുമ്പളയില്‍ നിന്ന് പേരാലിലേക്ക് വരികയായിരുന്ന സ്വകാര്യബസ് എതിര്‍ദിശയില്‍ എത്തിയ സ്‌കൂട്ടിയിലിടിക്കുകയായിരുന്നു.

കുമ്പള ഭാസ്‌കര നഗറില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു; ബോവിക്കാനം സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള കെഎസ്ടിപി റോഡില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു. ബോവിക്കാനം സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭാസ്‌കര നഗറിലാണ് അപകടം. ബോവിക്കാനം സ്വദേശികളായ സാദത്ത്(30), ബദറുദ്ദീന്‍(23), റുഖിയ(50), ആയിഷ(43)തസ്ലിയ(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോവിക്കാനത്തുനിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്നു കാറിലുള്ളവര്‍. ചാറ്റല്‍ മഴയില്‍ കാര്‍ തെന്നി മരത്തിലിടിച്ച് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിനകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മഴയെത്തിയതോടെ …

ക്ഷേത്ര പരിസരത്ത് അവശനിലയില്‍ കണ്ട പെര്‍ളയിലെ ബസ് ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: ക്ഷേത്ര പരിസരത്ത് അവശനിലയില്‍ കണ്ട പെര്‍ളയിലെ ബസ് ഡ്രൈവര്‍ മരിച്ചു.പെര്‍ള ബജകൂട്ലു സ്വദേശി ഗിരിധര പൂജാരി (56) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് പെര്‍ള അയ്യപ്പക്ഷേത്രത്തിന് സമീപം അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. വിഷം കഴിച്ചതാണെന്നാണ് വിവരം. ശബരിമലയില്‍ തീര്‍ത്ഥാടനം നടത്തുന്ന ഇദ്ദേഹം എല്ലാ വര്‍ഷവും നിരവധി അയ്യപ്പഭക്തരുടെ ഗുരുസ്വാമിയായി ശബരിമലയില്‍ എത്തിക്കാറുണ്ടായിരുന്നു. പെര്‍ള അയ്യപ്പ മന്ദിരത്തിലെ ഗുരുസ്വാമിയായും വിശ്വഹിന്ദു പരിഷത്ത് കമ്മിറ്റി ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: യശോദ (സെറാജെ അങ്കണവാടി …

റാണിപുരത്തേക്ക് പോവുകയായിരുന്ന കാര്‍ തലകീഴായി മറിഞ്ഞു; ഒരാള്‍ക്ക് പരിക്ക്‌

കാസര്‍കോട്: റാണിപുരത്തേക്ക് പോവുകയായിരുന്ന കാര്‍ മാലക്കല്ല് പതിനെട്ടാംമൈലില്‍ തലകീഴായി മറിഞ്ഞു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് കണ്ണോത്ത് അക്കരക്കുണ്ടില്‍ ഫാദിലി(24)നാണ് പരിക്ക്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നതിനിടയിലാണ് അപകടം. ഫാദില്‍ അടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്.കോട്ടിക്കുളം സ്വദേശിയുടെ പേരിലുള്ള സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. പൂടംകല്ലിലെ പനത്തടി താലൂക്ക് ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ ആദ്യമെത്തിച്ചത്. രാജപുരം പൊലീസ് സ്ഥലത്തെത്തിയിരുന്നു.

ടി 20 ലോകകപ്പ്; സമ്മാനത്തുക ഇന്‍ഡ്യയ്ക്ക് 20.42 കോടി രൂപ, ദക്ഷിണാഫ്രിക്കയ്ക്ക് 10.67 കോടി

11 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ശനിയാഴ്ച ടി20 ലോക രാജാക്കന്മാരായ ഇന്‍ഡ്യയ്ക്ക് 2.45 മില്യന്‍ ഡോളര്‍(20.42 കോടി രൂപ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സമ്മാനിച്ചു. റണ്ണറപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് 1.28 മില്യണ്‍ ഡോളറും(10.67 കോടി) സമ്മാനത്തുകയായി നല്‍കി. സെമിയില്‍ തോറ്റ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും യഥാക്രമം 787,500 ഡോളര്‍(6.56 കോടി) വീതം ലഭിച്ചു. ഇന്‍ഡ്യന്‍ ടീമിലെ വിരാട് കോഹ്ലി 59 പന്തില്‍ നിന്നെടുത്ത 76 റണ്‍സും അക്‌സര്‍ പട്ടേല്‍ 31 പന്തില്‍ നിന്ന് 74 റണ്‍സുമെടുത്ത് ഇന്‍ഡ്യയ്ക്ക് ടി20 …

കൊവ്വല്‍ പള്ളിയില്‍ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാസര്‍കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീലേശ്വരം ചിറപ്പുറം ആലിന്‍ കീഴിലെ പെയിന്റിംഗ് തൊഴിലാളി രഘുവിന്റെ മകന്‍ കിഷോര്‍ കുമാറാ(20)ണ് ആശുപത്രിയില്‍ ചികില്‍സക്കിടെ ഇന്നു ഉച്ചയോടെയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൊവ്വല്‍ പള്ളി ദേശീയപാതയില്‍ വെച്ച് കിഷോര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റ കിഷോറിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം …

വിവാഹം കഴിഞ്ഞ് അഞ്ചാംവര്‍ഷം ദുരഭിമാനക്കൊല; മകളുടെ ഭര്‍ത്താവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി

വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിന് ശേഷം മകളുടെ ഭര്‍ത്താവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ഗ്രേറ്റര്‍ നോയിഡയിലാണ് ദുരഭിമാനക്കൊല നടന്നത്. രണ്ടാഴ്ച മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് മകളുടെ ഭര്‍ത്താവിനെ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു.അഞ്ച് വര്‍ഷം മുമ്പ് വീട്ടുകാരുടെ സമ്മതമില്ലാതെയാണ് യുവതി ഒളിച്ചോടി വിവാഹം കഴിച്ചത്. അടുത്തിടെ പിണക്കമെല്ലാം മറന്നെന്ന വ്യാജേനെ യുവതിയുടെ കുടുംബം ഭര്‍ത്താവിനെ മദ്യപിക്കാന്‍ ക്ഷണിച്ചിരുന്നു. മദ്യസല്‍കാരത്തിന് ശേഷം വീട്ടിലേക്ക് …

മാലോം വലിയ പുഞ്ചയില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം; വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു

കാസര്‍കോട്: ബളാല്‍ പഞ്ചായത്തിലെ മാലോം വലിയ പുഞ്ചയില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ശനിയാഴ്ച രാത്രിയോടെ ഇറങ്ങിയ കാട്ടാനകള്‍ ഇരുചക്ര വാഹനം എടുത്തെറിഞ്ഞു. കാര്‍ഷിക വിളകള്‍ പിഴുതെറിഞ്ഞും ചവിട്ടിമെതിച്ചും ആനകൂട്ടം വ്യാപകമായി കൃഷിനാശം വരുത്തി. രാവിലെ ആറുമണിയോടെ സ്‌കൂട്ടി എടുക്കാന്‍ വന്നപ്പോഴാണ് വലിയപുഞ്ചയിലെ വരിക്കാമുട്ടില്‍ ബിബിന്‍ ആനകള്‍ പരാക്രമം നടത്തിയതായി കണ്ടത്. പാര്‍ക്ക് ചെയ്ത സ്ഥലത്തു നിന്നും സ്‌കൂട്ടി ചവിട്ടി മെതിച്ച് എടുത്ത് എറിഞ്ഞ നിലയിലായിരുന്നു. വീടിനോട് ചേര്‍ന്നാണ് റോഡ് സൈഡില്‍ സ്‌കൂട്ടി പാര്‍ക്ക് ചെയ്തിരുന്നത്. പ്രദേശത്തെ നരി വേലില്‍ …