കാസര്‍കോട്ട് ഉള്‍പ്പെടെ സംസ്ഥാനത്തെങ്ങും കേസ്; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തീപ്പൊരി പ്രസാദ് അറസ്റ്റില്‍, പിടിയിലായത് വന്‍ കവര്‍ച്ച പ്ലാന്‍ ചെയ്‌തെത്തിയപ്പോള്‍
കാസര്‍കോട്/കണ്ണൂര്‍: കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ കവര്‍ച്ചകള്‍ നടത്തി പൊലീസിനെ ഞെട്ടിച്ച കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. ആലപ്പുഴ, ചെന്നിത്തല സൗത്ത് കോട്ടമുറി ജംഗ്ഷനില്‍ തുമ്പിനാത്ത് വീട്ടില്‍ പ്രസാദ് എന്ന തീപ്പൊരി പ്രസാദി(51)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പട്രോളിംഗിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. പൊലീസിനെ കണ്ടതോടെ പ്രസാദ് ഇടവഴിയിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സംശയം തോന്നിയ പൊലീസ് …