ക്ഷേത്ര പരിസരത്ത് അവശനിലയില്‍ കണ്ട പെര്‍ളയിലെ ബസ് ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: ക്ഷേത്ര പരിസരത്ത് അവശനിലയില്‍ കണ്ട പെര്‍ളയിലെ ബസ് ഡ്രൈവര്‍ മരിച്ചു.
പെര്‍ള ബജകൂട്ലു സ്വദേശി ഗിരിധര പൂജാരി (56) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് പെര്‍ള അയ്യപ്പക്ഷേത്രത്തിന് സമീപം അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. വിഷം കഴിച്ചതാണെന്നാണ് വിവരം. ശബരിമലയില്‍ തീര്‍ത്ഥാടനം നടത്തുന്ന ഇദ്ദേഹം എല്ലാ വര്‍ഷവും നിരവധി അയ്യപ്പഭക്തരുടെ ഗുരുസ്വാമിയായി ശബരിമലയില്‍ എത്തിക്കാറുണ്ടായിരുന്നു. പെര്‍ള അയ്യപ്പ മന്ദിരത്തിലെ ഗുരുസ്വാമിയായും വിശ്വഹിന്ദു പരിഷത്ത് കമ്മിറ്റി ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: യശോദ (സെറാജെ അങ്കണവാടി ടീച്ചര്‍). മക്കള്‍: അഭിരാജ്, അനുഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page