സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പിന്തുടര്‍ന്ന് ഉപദ്രവിച്ചു; വനം വകുപ്പ് ഉദ്യോഗസ്ഥനെ തളച്ചു

മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ഉപദ്രവിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. കവള, മുക്കട്ട, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനെയാണ് പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്.
മൂന്നു പെണ്‍കുട്ടികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടികള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങിയപ്പോഴും പിന്തുടര്‍ന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. പിടിയിലായ ഷിഹാനെതിരെ നേരത്തെയും പരാതി ഉണ്ടായിരുന്നു. എന്നാല്‍ രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. ഇതിനിടയിലാണ് തിങ്കളാഴ്ച മൂന്നു പെണ്‍കുട്ടികളെ ഉപദ്രവിച്ചതായുള്ള പരാതി ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page