11 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ശനിയാഴ്ച ടി20 ലോക രാജാക്കന്മാരായ ഇന്‍ഡ്യയ്ക്ക് 2.45 മില്യന്‍ ഡോളര്‍(20.42 കോടി രൂപ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സമ്മാനിച്ചു. റണ്ണറപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് 1.28 മില്യണ്‍ ഡോളറും(10.67 കോടി) സമ്മാനത്തുകയായി നല്‍കി. സെമിയില്‍ തോറ്റ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും യഥാക്രമം 787,500 ഡോളര്‍(6.56 കോടി) വീതം ലഭിച്ചു. ഇന്‍ഡ്യന്‍ ടീമിലെ വിരാട് കോഹ്ലി 59 പന്തില്‍ നിന്നെടുത്ത 76 റണ്‍സും അക്‌സര്‍ പട്ടേല്‍ 31 പന്തില്‍ നിന്ന് 74 റണ്‍സുമെടുത്ത് ഇന്‍ഡ്യയ്ക്ക് ടി20 ലോകകപ്പ് ഉയര്‍ത്തുന്നതിന് വലിയ സഹായകമായിരുന്നു.