വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷം; ഭാര്യയ്ക്ക് സൗന്ദര്യം പോരെന്ന് ഭര്‍ത്താവ്; കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് യുവതിയെ അമ്മിക്കുട്ടികൊണ്ട് മര്‍ദ്ദിച്ചു, ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ കേസ്

കണ്ണൂര്‍: സൗന്ദര്യമില്ലെന്നുപറഞ്ഞ് കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് യുവതിയെ അമ്മിക്കുട്ടികൊണ്ട് മര്‍ദ്ദിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ കേസ്. അരവഞ്ചാല്‍ ചള്ളച്ചാല്‍ റോഡ് ഓലിയന്‍ വീട്ടില്‍ രഹ്ന റഹ്‌മാന്റെ(28)പരാതിയിലാണ് ഭര്‍ത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവരുടെ പേരില്‍ ചെറുപുഴ പൊലീസ് കേസെടുത്തത്. 2016 മെയ് 8 നാണ് ഇരുവരും വിവാഹിതരായത്. ഒന്നിച്ച് താമസിച്ചുവരവെ സൗന്ദര്യമില്ലെന്ന് ആക്ഷേപിച്ച് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നാണ് പരാതി. ജൂണ്‍-29 ന് രാത്രി 9 ന് ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ വെച്ച് മര്‍ദ്ദിച്ചപ്പോള്‍ ഭയന്ന് അടുക്കളയിലേക്ക് ഓടിയ രഹ്നയെ പിന്നാലെ വന്ന് അമ്മിക്കുട്ടികൊണ്ട് വലത് കൈക്കും നടുവിനും മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page