കുമ്പള ഭാസ്‌കര നഗറില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു; ബോവിക്കാനം സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള കെഎസ്ടിപി റോഡില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു. ബോവിക്കാനം സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭാസ്‌കര നഗറിലാണ് അപകടം. ബോവിക്കാനം സ്വദേശികളായ സാദത്ത്(30), ബദറുദ്ദീന്‍(23), റുഖിയ(50), ആയിഷ(43)തസ്ലിയ(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോവിക്കാനത്തുനിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്നു കാറിലുള്ളവര്‍. ചാറ്റല്‍ മഴയില്‍ കാര്‍ തെന്നി മരത്തിലിടിച്ച് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിനകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മഴയെത്തിയതോടെ ഒരുമാസത്തിനുള്ളില്‍ നിരവധി അപകടങ്ങളാണ് ഈ സ്ഥലത്ത് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page