പഠനത്തിനു സ്‌കൂളില്‍ എത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥിക്കു വീട്ടിലിരുന്നു പഠിക്കാന്‍ സൗകര്യമായി

കാസര്‍കോട്: പഠനത്തിനു സ്‌കൂളിലെത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥിക്കു വീട്ടിലിരുന്നു സ്‌കൂളിലെ പഠനം തുടരുന്നതിനു സമഗ്ര ശിക്ഷാ കാസര്‍കോട് സ്റ്റാര്‍സ് പദ്ധതി സംവിധാനമൊരുക്കി. ചുക്കിനടുക്കയിലെ ഭരത് കുമാറിനു ടാബ്, സ്റ്റാന്റ്, ക്യാമറ, മെമ്മറി കാര്‍ഡ് എന്നിവ കുമ്പള ബ്ലോക്ക് ബിആര്‍സി പ്രൊജക്ട് കോഡിനേറ്റര്‍ കെ. ജയറാമിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിച്ചു. ഇനി ക്ലാസിലെ പഠനവും സംശയം ചോദിക്കാനുള്ള അവസരവും ഭരത് കുമാറിനു വീട്ടിലിരുന്നു ലഭിക്കും. മാന്യ ജ്ഞാനോദയ സീനിയര്‍ ബേസിക് സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ത്ഥിയാണ് ഭരത് കുമാര്‍. കുമ്പള ബിആര്‍സി പരിധിയില്‍ …

പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട്: പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങിയ യുവാവു മരിച്ചു.കോഴിക്കോടു മൈക്കാവ് സ്വദേശി ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയ ശേഷം അതു മൂലമുണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ആശങ്കപ്പെട്ട ഷാനിദ് അക്കാര്യം പൊലീസിനെ അറിയിക്കുകയും പൊലീസ് അയാളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ വയറിനുള്ളില്‍ പൊതിയും അതിനുള്ളില്‍ വെളുത്തതരികളും കണ്ടെത്തിയിരുന്നു. അടിയന്തിര ചികിത്സ തുടരുന്നതിനിടയിലാണ് എംഡിഎംഎ ഷാനിദിന്റെ ജീവന്‍ അപഹരിച്ചത്.

പേര്യ പി.സുബ്രഹ്‌മണ്യഭട്ട് അന്തരിച്ചു

കാസര്‍കോട്: ബേഡകം പേര്യയിലെ പി.സുബ്രഹ്‌മണ്യഭട്ട് (82) അന്തരിച്ചു. നിരവധി വര്‍ഷം കര്‍ണ്ണാടക ഹൊസനഗര രാമചന്ദ്രാപുരമഠം സ്വാമിയുടെ ശിഷ്യനായിരുന്നു. ഭാര്യ: വെങ്കിടേശ്വരി അമ്മ.മക്കള്‍: ശ്രീകൃഷ്ണഭട്ട്, ശിവകുമാര്‍ (എല്‍.ഐ.സി), ഉദയകുമാര്‍ (ബാംഗ്ലൂര്‍), ഗണേഷ് ഭട്ട് (ഷെയര്‍ മാര്‍ക്കറ്റ്).മരുമക്കള്‍: ശ്രദ്ധാലക്ഷ്മി, ഭാരതി (ബാംഗ്ലൂര്‍), സ്വാതി.സഹോദരങ്ങള്‍: രാമഭട്ട് പി, ശങ്കര ഭട്ട് (പഞ്ച), കേശവ ഭട്ട് (റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍), ഗോപാലകൃഷ്ണ ഭട്ട് (രാമചന്ദ്രാപുര സ്വാമികളുടെ ശിഷ്യവൃത്തി).സഹോദരിമാര്‍: ശാരദ (മുണ്ട്യത്തട്ക്ക), ശങ്കരി (സുള്ള്യ), ഈശ്വരി (ബാംഗ്ലൂര്‍), ജയകുമാരി (നഴ്‌സ് എഫ്.എച്ച്.സി കുംബഡാജെ).

എംഡിഎംഎ: കോഴിക്കോട്ടു യുവാവ് പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങി; വയനാട്ടില്‍ വാഹനം നിറുത്താന്‍ നിര്‍ദ്ദേശിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ യുവാവ് വാഹനമിടിച്ചു തെറുപ്പിച്ചു

കോഴിക്കോട്: കോഴിക്കോട്ടു പൊലീസിനെ കണ്ടു പേടിച്ച യുവാവു കൈയിലിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി. വയനാട്ടില്‍ ലഹരി മരുന്നു പരിശോധനക്കിടെ വാഹനം നിറുത്താന്‍ ആവശ്യപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥനെ പ്രതി വാഹനം ഇടിച്ചു തെറുപ്പിച്ചു. തലക്ക് പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ മൂന്നു പല്ലുകള്‍ കൊഴിഞ്ഞു. കോഴിക്കോട്ട് പൊലീസ് തന്നെ നിരീക്ഷിക്കുന്നുവെന്ന് സംശയം തോന്നിയ മൈക്കാവിലെ ഷാനിദ് തന്റെ കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതികള്‍ വിഴുങ്ങുകയായിരുന്നു. വയറ്റില്‍ക്കിടന്ന് അത് എന്താകുമെന്നു ഭയന്ന ഷാനിദ് അക്കാര്യം പൊലീസിനെ അറിയിക്കുകയും പൊലീസ് ഇയാളെ …

കേന്ദ്രമന്ത്രി സുരേഷ് ഗോപി നാളെ കാസര്‍കോട്ട്; കുറ്റിക്കോലിലും ഉദിനൂരിലും സന്ദര്‍ശനം

കാസര്‍കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി വെള്ളിയാഴ്ച കാസര്‍കോട്ടെത്തും. രാവിലെ ഒമ്പതുമണിക്കു ബിജെപി കുറ്റിക്കോല്‍ പഞ്ചായത്തു കമ്മിറ്റി ഓഫീസായ കെ.ജി മാരാര്‍ സ്മൃതി മന്ദിരം അദ്ദേഹം ബന്തടുക്കയില്‍ ഉദ്ഘാടനം ചെയ്യും. 11 മണിക്കു തൃക്കരിപ്പൂര്‍ രാമവില്യം കഴകവും തുടര്‍ന്നു ഉദിനൂര്‍ ക്ഷേത്ര പാലക ക്ഷേത്രവും സന്ദര്‍ശിക്കും. 12 മണിക്ക് അദ്ദേഹം കണ്ണൂരിലേക്ക് പോകും.

ട്രംപിന്റെ പ്രസംഗം 76 ശതമാനം അമേരിക്കക്കാരും അംഗീകരിച്ചതായി റിപ്പോര്‍ട്ട്

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി:പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാപ്പിറ്റോളിലേക്കുള്ള വിജയകരമായ തിരിച്ചുവരവിനുശേഷം കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം 76 ശതമാനം അമേരിക്കക്കാരും അംഗീകരിച്ചതായിഇതു സംബന്ധിച്ച സര്‍വ്വെ വെളിപ്പെടുത്തി. 23ശതമാനം പേര്‍ മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. സിബിഎസ് ന്യൂസ്/യുഗോവ് നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടി. സര്‍വ്വെ റിപ്പോര്‍ട്ട് പ്രസിഡന്റ് ട്രംപിനു സന്തോഷം പകര്‍ന്നിട്ടുണ്ട്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാപ്പിറ്റോളിലേക്കുള്ള വിജയകരമായ തിരിച്ചുവരവ് ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കള്‍ അംഗീകരികുന്നില്ലെങ്കിലും അവരുടെ നിയോജകമണ്ഡലങ്ങള്‍ റാമ്പിന്റെ പ്രസംഗം ഇഷ്ടപ്പെട്ടതായി സര്‍വ്വെ ഫലം ചൂണ്ടിക്കാട്ടുന്നു.അറുപത്തിയെട്ട് …

ട്രംപിനു തിരിച്ചടി: അമേരിക്കന്‍ ഭരണകൂടം പിരിച്ചു വിട്ട ആയിരക്കണക്കിനു യുഎസ്ഡിഎ തൊഴിലാളികളെ തിരിച്ചെടുക്കാന്‍ ഫെഡറല്‍ സിവില്‍ സര്‍വ്വീസ് ബോഡ് ഉത്തരവ്

വാഷിംഗ്ടണ്‍ ഡി സി: ട്രംപ് ഭരണകൂടം പിരിച്ചുവിട്ട ആയിരക്കണക്കിന് യുഎസ്ഡിഎ തൊഴിലാളികളെ തിരിച്ചെടുക്കാന്‍ ഫെഡറല്‍ സിവില്‍ സര്‍വീസ് ബോര്‍ഡ് ചെയര്‍മാന്‍ ബുധനാഴ്ച വിധിച്ചു. ഫെഡറല്‍ ബ്യൂറോക്രസിയെ വേഗത്തിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിനേറ്റ ആദ്യ തിരിച്ചടിയാണിത്.കൃഷി വകുപ്പിലെ പിരിച്ചുവിട്ട ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് കുറഞ്ഞത് അടുത്ത ഒന്നര മാസത്തേക്കെങ്കിലും ജോലി തിരികെ ലഭിക്കണമെന്ന് ചെയര്‍മാന്‍ വിധിച്ചു.5,600-ലധികം പ്രൊബേഷണറി ജീവനക്കാരെ അടുത്തിടെ പിരിച്ചുവിട്ടത് ഫെഡറല്‍ നിയമങ്ങളും പിരിച്ചുവിടല്‍ നടപടിക്രമങ്ങളും ലംഘിച്ചാണെന്നു ചൂണ്ടിക്കാട്ടി.മെറിറ്റ് സിസ്റ്റംസ് പ്രൊട്ടക്ഷന്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ കാത്തി ഹാരിസാണ് വിധി …

കോണ്‍ഗ്രസ് അംഗവും മുന്‍ ഹ്യൂസ്റ്റണ്‍ മേയറുമായ സില്‍വസ്റ്റര്‍ ടര്‍ണര്‍ അന്തരിച്ചു

-പി പി ചെറിയാന്‍ ഹൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ മുന്‍ മേയറും സംസ്ഥാന നിയമസഭാംഗവും ഡെമോക്രാറ്റിക് നേതാവുമായ സില്‍വസ്റ്റര്‍ ടര്‍ണര്‍ ബുധനാഴ്ച പുലര്‍ച്ചെ അന്തരിച്ചു. 70 വയസ്സായിരുന്നു.ടെക്‌സസിലെ 18-ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ച് ആദ്യ ടേം പൂര്‍ത്തിയാക്കി രണ്ട് മാസത്തിന് ശേഷമാണ് ടര്‍ണറുടെ മരണം.2022ല്‍ അസ്ഥി കാന്‍സറില്‍ നിന്ന് സുഖം പ്രാപിച്ചു വരികയായിരുന്നു വേനല്‍ക്കാലത്ത്.വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തില്‍ പങ്കെടുത്തതിന് ശേഷം ചൊവ്വാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പിന്നീട് ബുധനാഴ്ച …

വാമഞ്ചൂര്‍ വാഹനാപകടം: മൂന്നുവരിപ്പാത പാലങ്ങളില്‍ എത്തുമ്പോള്‍ രണ്ടുവരിയാവുന്നു; ദേശീയ പാതയില്‍ അപകടസാധ്യത വര്‍ധിക്കുന്നു, കണ്ണു തുറക്കാതെ അധികൃതര്‍

മൊഗ്രാല്‍: ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിട്ടും അനങ്ങാപ്പാറ നിലപാടെടുക്കുന്ന അധികൃത നിലപാടാണ് വാഹനാപകടത്തിനു ഇടയാക്കിയതെന്ന് മൊഗ്രാല്‍ ദേശീയവേദി ആരോപിച്ചു.പഴയ പാലങ്ങള്‍ രണ്ടു വരിയില്‍ നിലനിര്‍ത്തിയതിനാല്‍ അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ പാലത്തിലെത്തുമ്പോള്‍ മൂന്നു വരി പാതയില്‍ നിന്ന് രണ്ടുവരി പാതയിലേക്ക് പൊടുന്നനെ ചുരുങ്ങുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം പാലത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് പൂര്‍ണ്ണമായും തകര്‍ന്ന് അച്ഛനും,മകനും ഉള്‍പ്പെടെ മൂന്നുപേര്‍ കഴിഞ്ഞദിവസം ഇവിടെ മരിച്ചു. ഇതിനുത്തരവാദി ദേശീയപാത …

വിമാനത്തിൽ ബലം പ്രയോഗിച്ചു കയറാൻ ശ്രമിച്ച ദമ്പതികൾ കസ്റ്റഡിയിൽ

-പി പി ചെറിയാൻ ഫ്ലോറിഡ :മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലം പ്രയോഗിച്ച് കയറാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച എയർലൈൻ ജീവനക്കാരെ ആക്രമിക്കുകയും ഒരു തൊഴിലാളിയുടെ മുഖത്ത് കാപ്പി എറിയുകയും ചെയ്ത ദമ്പതികളെ അറസ്റ്റ് ചെയ്തു.മെക്സിക്കോയിലേക്കുള്ള വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ട ദമ്പതികളായ റാഫേൽ സെയ്‌റാഫെ-നോവേസ് , ബിയാട്രിസ് റാപ്പോപോർട്ട് ഡി കാമ്പോസ് മായ എന്നിവരെയാണ് അറസ്റ് ചെയ്തത്.. മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലപ്രയോഗത്തിലൂടെ കയറാൻ ശ്രമിച്ചതിനാണു ദമ്പതികളെ ഞായറാഴ്ച മിയാമി അന്താരാഷ്ട്ര …

ഓസ്‌കാറിൽ ഇരട്ടി തിളക്കവുമായി ‘അനോറ, മികച്ച നടി മിക്കി മാഡിസൺ

Author: പി പി ചെറിയാൻ ലൊസാഞ്ചല്‍സ്: 97-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇരട്ടി തിളക്കവുമായി ‘അനോറ’. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന പുരസ്‌കാരങ്ങള്‍ ‘അനോറ’ നേടി. മിക്കി മാഡിസന്‍ ആണ് മികച്ച നടി.മിക്കി മാഡിസന്റെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഷോണ്‍ ബേക്കറുടെ അനോറ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. യുഎസിലെ പ്രശസ്ത ഡാന്‍സ് ബാറില്‍ നൃത്തം ചെയ്തും ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടും ജീവിതം മുന്നോട്ട്‌ കൊണ്ടുപോകുന്നതിനിടെയാണ് അനോറ, വന്യയെ കാണുന്നത്. റഷ്യയിലെ, അതിസമ്പന്നരും, പ്രഭു …

വിശ്വാസികൾ വിശുദ്ധിയിൽ വളരുന്നവരാകണം:റവ രജീവ് സുകു ജേക്കബ്

Author : പി പി ചെറിയാൻ മെസ്ക്വിറ്റ് (ഡാളസ് ):മനുഷ്യ ഹൃദയത്തിൽ അന്തർലീനമായിരിക്കുന്ന കോപം,ക്രോധം ,ഈർഷ്യ ,വിദ്വേ ഷം,പക,പിണക്കം തുടങ്ങിയ മലിന ചിന്തകളെ അഗ്നിശുദ്ധി ചെയ്ത് ചാരമാക്കി നീക്കിക്കളഞ്ഞു സ്നേഹം,ഐക്യം, സമർപ്പണം സമാധാനം എന്നീ സദ്ഗുണങ്ങൾ നിറയുന്ന ഹൃദയത്തിന്റെ ഉടമകളായി വിശ്വാസികൾ വളരണമെന്നുഡാളസ് സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ രജീവ് സുകു ജേക്കബ് ഉദ്ബോധിപ്പിച്ചു.”അഹം” എന്ന ഭാവത്തിൽ നിന്നും ഉരുത്തിരിയുന്ന നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല്ല നമ്മിൽ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം നോമ്പു കൊണ്ടു സ്വായത്തമാകേണ്ടതെന്നു അച്ചൻ …

പെരിയയില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടത്തില്‍ കവര്‍ച്ച; 1.60 ലക്ഷം രൂപയുടെ വയറിംഗ് കേബിളുകള്‍ നഷ്ടപ്പെട്ടു

കാസര്‍കോട്: പെരിയയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മൂന്നുനില കെട്ടിടത്തില്‍ കവര്‍ച്ച. കെട്ടിടത്തില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ 1.60 ലക്ഷം രൂപ വില മതിക്കുന്ന വയറിംഗ് കേബിളുകള്‍ കൈക്കലാക്കി രക്ഷപ്പെട്ടു. സംഭവത്തില്‍ പെരിയയിലെ സുനന്ദന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫെബ്രുവരി രണ്ടിനു രാത്രിയില്‍ ആണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. പരാതിക്കാരന്റെ അനുജന്റെ പേരില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലാണ് കവര്‍ച്ച നടന്നത്.

കാസര്‍കോട് നഗരത്തിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ നിന്നു 3 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി;വനിതാ സെക്യൂരിറ്റി ജീവനക്കാരി ഷാഹിന എന്ന മുനീറുന്നീസയെ തെരയുന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഫ്‌ളാറ്റില്‍ വന്‍ കവര്‍ച്ച. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട്, ഫോര്‍ട്ട് റോഡിലെ റോയല്‍ഫോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരി റഹ്‌മത്ത് നിഷാമിന്റെ പരാതി പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. 2024 ഡിസംബര്‍ 24ന് മുമ്പുള്ള ഏതോ ദിവസമാണ് കവര്‍ച്ച നടന്നതെന്നു റഹ്‌മത്ത് ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപ വില മതിക്കുന്ന അഞ്ചു പവന്‍ സ്വര്‍ണ്ണവളകള്‍ മോഷണം പോയതായി പരാതിയില്‍ പറഞ്ഞു. ഫ്‌ളാറ്റിലെ വനിതാ …

ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന ഭാര്യയെ കാണാതായി; ഉളിയത്തടുക്കയിലെ കാമുകനൊപ്പം പോയതായി സംശയം, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ പാതിരാത്രിയില്‍ കാണാതായി. കാമുകനൊപ്പം ഒളിച്ചോടിയതായി സംശയം. ഭര്‍ത്താവിന്റെ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബദിയഡുക്ക, പള്ളത്തടുക്ക, കാടമനയിലെ ധര്‍മ്മഗിരിയുടെ ഭാര്യ ദിവ്യ (25)യെ ആണ് കാണാതായത്. പതിവു പോലെ തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഒരു മണിയോടെയാണ് ഭാര്യയെ കാണാനില്ലെന്ന കാര്യം ഭര്‍ത്താവ് അറിഞ്ഞതെന്നു പറയുന്നു. കാസര്‍കോട്, ഉളിയത്തടുക്കയിലെ വിനോദ് എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നതായി ഭര്‍ത്താവ് ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസ്: മൂന്നാം പ്രതി അസ്‌നീഫ സിംകാര്‍ഡ് കൈക്കലാക്കിയത് അബ്ദുല്‍ ബാഹിസ് എന്നയാളുടെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി, ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിക്കെതിരെ വ്യാജ രേഖകള്‍ നല്‍കി സിംകാര്‍ഡ് സ്വന്തമാക്കിയതിനു പൊലീസ് കേസെടുത്തു. ഹാജി കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സന്റെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസാണ് മൂന്നാം പ്രതിയായ പൂച്ചക്കാട് വലിയ പള്ളിക്കു സമീപത്തെ അസ്‌നീഫ (34)യ്‌ക്കെതിരെ കേസെടുത്തത്.2023 ഏപ്രില്‍ 14ല്‍ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ് അസ്‌നീഫ അടക്കമുള്ള നാലു പ്രതികള്‍. …

പതിനേഴുകാരിയെ പീഡിപ്പിച്ചതായി പരാതി; കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥിയായ യുവാവിനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് എന്നയാള്‍ക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയും കാര്‍ത്തിക്കും രണ്ടുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവത്രെ. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ കൈക്കലാക്കിയതായും പിന്നീട് തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറഞ്ഞു.

അയല്‍വാസികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു; കാസര്‍കോട്ടെ ബീഡ വ്യാപാരിയും മുന്‍ നഗരസഭാ ജീവനക്കാരനുമാണ് മരിച്ചത്

കാസര്‍കോട്: അയല്‍വാസികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു. കാസര്‍കോട് നഗരസഭയിലെ മുന്‍ ജീവനക്കാരന്‍ അശോക് നഗര്‍ ഗണേഷ് നിലയത്തിലെ വരദരാജ് (68) ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മരിച്ചത്. 35 കൊല്ലം നഗരസഭാ ജീവനക്കാരനായിരുന്നു. ഭാര്യ: കെ.വി ഉഷാകുമാരി. മക്കള്‍: കെ.വി ശ്രേയ, കെ.വി വര്‍ഷ. മരുമകന്‍: രക്ഷിത്. സഹോദരങ്ങള്‍: മോഹന്‍ റാവു, യാദവേന്ദ്ര എന്ന ശ്യാം, ഭുജംഗ.വരദരാജിന്റെ അയല്‍ക്കാരനായ ശാന്താറാമ(75) ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മരണപ്പെട്ടത്. 50 വര്‍ഷക്കാലം കാസര്‍കോട് നഗരത്തില്‍ ബീഡ വ്യാപാരിയായിരുന്നു. ഭാര്യ: …