അജാനൂര്‍ കടപ്പുറം കുറുംബാ ഭഗവതി ക്ഷേത്ര ഉത്സവ കമ്മറ്റി കണ്‍വീനറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചു; ഓഫീസിലെ ഫര്‍ണ്ണിച്ചറുകള്‍ തകര്‍ത്തു, ആറു പേര്‍ക്കെതിരെ കേസ്, കാല്‍ ലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട്: കാഞ്ഞങ്ങാട്, അജാനൂര്‍ കടപ്പുറം കുറുംബാ ഭഗവതി ക്ഷേത്ര ഉത്സവ കമ്മിറ്റി കണ്‍വീനറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതായി പരാതി. അജാനൂരിലെ രജനീഷിന്റെ പരാതിയില്‍ കാസര്‍കോട് കടപ്പുറത്തെ അഭിജിത്ത്, ആവിക്കല്‍ കടപ്പുറത്തെ ഷനില്‍, ശ്രീഹരി, സുശീല്‍, ഷാരോണ്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഏപ്രില്‍ 10ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സംഘടിതരായി എത്തിയ യുവാക്കള്‍ ഉത്സവ കമ്മിറ്റി കണ്‍വീനറായ രജനീഷിനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകും ഓഫീസിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിച്ച് കാല്‍ലക്ഷം രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page