ഡാളസ്:അമേരിക്കയിലെ മലയാളികളുടെ സാംസ്‌കാരിക നഗരമായ ഡാളസില്‍ നിന്നും ലോക മലയാളികള്‍ക്ക് വിഷു സമ്മാനമായി ‘ഡി മലയാളി’ ഓണ്‍ലൈന്‍ ദിനപത്രം 13ന് പ്രകാശനം ചെയ്യും. പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.പി.ജെയിംസ് ഉദ്ഘാടനം ചെയ്യും.
അമേരിക്കന്‍ മലയാളികളെ സംബന്ധിക്കുന്ന പ്രാദേശിക വാര്‍ത്തകളും, ഭാഷയുടേയും, ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോക സംഭവങ്ങളും, കലാ-കായിക രംഗത്തെ വാര്‍ത്തകളും, വര്‍ത്തമാനങ്ങളും, സാമൂഹിക-സാംസ്‌കാരിക പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ആണ് പത്രത്തിലുണ്ടാവുക.
പി പി ചെറിയാന്‍,സണ്ണി മാളിയേക്കല്‍, ബിജിലി ജോര്‍ജ്, റ്റി.സി. ചാക്കോ, ബെന്നി ജോണ്‍, അനശ്വര്‍ മാമ്പിള്ളി, സാംമാത്യു, രാജു തരകന്‍, സിജു വി. ജോര്‍ജ്, തോമസ് ചിറമേല്‍, പ്രസാദ് തിയോടിക്കല്‍, ഡോ. അഞ്ജു ബിജിലി എന്നിവരാണ് പത്രാധിപ സമിതി.
