അവധി ദിവസത്തില്‍ മദ്യവില്‍പ്പന: എക്‌സൈസ് സംഘത്തിനു നേരെ നായയെ അഴിച്ചുവിട്ട കേസ്; കളനാട്, കൈനോത്ത് സ്വദേശികള്‍ക്ക് രണ്ടു വര്‍ഷം തടവും 25,000 രൂപ പിഴയും

കാസര്‍കോട്: അനധികൃത മദ്യവില്‍പ്പന തടയാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ വളര്‍ത്തു നായയെ അഴിച്ചു വിട്ട കേസിലെ പ്രതികളെ രണ്ടു വര്‍ഷം തടവിനും കാല്‍ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ കളനാട്, കൈനോത്തെ ഉദയന്‍, അജിത്ത് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2022 മെയ് ഒന്നാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കൈനോത്ത് വച്ച് ഉദയന്‍ ഇരുചക്രവാഹനത്തില്‍ മദ്യ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയത്ത് വളര്‍ത്തു നായയെ അഴിച്ചു വിടുകയും എക്‌സൈസ് സംഘാംഗം ബിയോയിയെ കല്ലു കൊണ്ട് തലക്കടിക്കുകയും ചെയ്തുവെന്നാണ് കേസ്. കേസിലെ മറ്റു രണ്ടു പ്രതികളെ വെറുതെ വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page