14.40 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 1.780 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; കടത്തിയത് ഹോമിയോ മരുന്നെന്ന വ്യാജേന

കണ്ണൂര്‍: 14.40 ലക്ഷം രൂപ വില മതിക്കുന്ന 360 ഗ്രാം ഹാഷിഷ് ഓയിലും 1.780 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തൃശൂര്‍, പറക്കാട്, വെളുത്തന്‍ വില്ലേജിലെ കൈപ്പിള്ളി വടക്കന്‍ ഹൗസില്‍ സെരിത്ത് സെബാസ്റ്റ്യ(39)നെയാണ് ഇരിട്ടി എസ്.ഐ എ കുട്ടികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍, ഇരിട്ടി ഡിവൈ.എസ്.പി പി.കെ ധനജ്ഞയ ബാബു എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കൂട്ടപുഴ ചെക്ക് പോസ്റ്റിനു സമീപത്തു വച്ചാണ് അറസ്റ്റു ചെയ്തത്. ബസ് യാത്രക്കാരനായിരുന്നു സെരിത് സെബാസ്റ്റ്യന്‍. ചെക്ക് പോസ്റ്റിനു സമീപത്ത് പൊലീസ് വാഹന പരിശോധന നടത്തുന്നതു കണ്ട് പുറത്തിറങ്ങിയ പ്രതി നടക്കുകയായിരുന്നു. മരുന്നു വില്‍പ്പനക്കാരന്‍ എന്ന ഭാവേനയായിരുന്നു നടത്തം. സംശയം തോന്നി പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയത്. ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്യുന്ന കുപ്പികള്‍ക്കകത്താണ് ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്. ഹോമിയോ മരുന്നെന്നു തോന്നിപ്പിക്കുന്ന നിരവധി കുപ്പികളാണ് ബാഗിനു അകത്തുണ്ടായിരുന്നത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് ബാഗിനകത്ത് സൂക്ഷിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page