യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനം; വിശുദ്ധ വാരാചരണത്തിനു തുടക്കമായി

കാസര്‍കോട്: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവര്‍ ഞായറാഴ്ച ഓശാനത്തിരുനാള്‍ ദിനാചരണം ആരംഭിച്ചു. ഇതോടെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. ദിനാചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും പ്രത്യേക തിരുകര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും നടക്കുന്നു. യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തേയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെയും അനുസ്മരിച്ച് വ്യാഴാഴ്ച പെസഹ തിരുനാള്‍ ആചരിക്കും.

ശിഷ്യരുടെ കാല്‍ കഴുകി ചുംബിച്ചതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും മറ്റു പ്രത്യേക തിരു കര്‍മ്മങ്ങളും നടക്കും. വെള്ളിയാഴ്ച യേശുവിന്റെ പീഡന സഹനവും കുരിശുമരണവും അനുസ്മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴി നടത്തും. കുരിശിലേറ്റിയതിന്റെ മൂന്നാം ദിവസം പാപത്തേയും മരണത്തെയും ജയിച്ച് യേശു ഉയിര്‍ത്തെഴുന്നേറ്റതിനെ അനുസ്മരിച്ച് ഞായറാഴ്ച ഉയിര്‍പ്പു തിരുനാള്‍ ആഘോഷിക്കുന്നതോടെ വിശുദ്ധവാരത്തിനു സമാപനമാകും.
കാസര്‍കോട്, കോട്ടക്കണ്ണി സെന്റ് ജോസഫ് ചര്‍ച്ചില്‍ നടന്ന കുരുത്തോല തിരുനാള്‍ ആചരണത്തിനു റവ. ഫാദര്‍ ജോര്‍ജ് വള്ളിമല നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page