ശമ്പള പരിഷ്‌കരണം ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുന്നു: എസ്.ഇ.യു

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2024 ജൂലൈ 1 മുതല്‍ ലഭ്യമാവേണ്ടിയിരുന്ന ശമ്പള,പരിഷ്‌കരണം ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍ നാസര്‍ ആരോപിച്ചു. എസ്.ഇ.യു കാസര്‍കോട് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് അധികാരം നേടിയ സര്‍ക്കാര്‍ ഭരണത്തിന്റെ അവസാന നാളുകളില്‍ പോലും നടപടി എടുക്കാതെ എന്‍.പി.എസിനെ പണയം വെച്ച് കൂടുതല്‍ വായ്പ തരപ്പെടുത്തി ജീവനക്കാരെ വഞ്ചിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 5 ലക്ഷത്തിലധികം വരുന്ന ജീവനക്കാരെ വഞ്ചിക്കുന്നു. ജീവനക്കാര്‍ക്കെതിരായ നടപടികള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ മുഴുവന്‍ ജീവനക്കാരുടെയും യോജിച്ച പ്രക്ഷോഭത്തിന് സമ്മേളനം ആഹ്വാനം ചെയ്തു.
അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഒ.എം ഷെഫീക്ക് ടി.എ. സലിം, ബീരു പി.മുഹമ്മദ് അബ്ദുഹമാന്‍, ഒ.എം ഷിഹാബ്, പി.സിയാദ്, അസൈനാര്‍, ജംഷാദ്പ്രസംഗിച്ചു.
ഭാരവാഹികള്‍: ഹസൈനാര്‍(പ്രസി.), മുഹമ്മദലി കെ.കെ(ജന: സെക്ര), ജംഷാദ് എം. യു(.ട്രഷ), സര്‍ഫറാസ് നവീദ്,
അബ്ദുള്‍ അസീസ് പി.ഐ.(വൈ പ്രസി), ആസിഫ് അഹമ്മദ് ഇ.കെ യൂനുസ് എന്‍( ജോ.സെക്ര).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page