മധൂര്‍ ക്ഷേത്ര വാര്‍ഷിക മഹോത്സവത്തിനു കൊടിയേറി

കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര വാര്‍ഷിക മഹോത്സവത്തിനു കൊടിയേറ്റി. പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവത്തിനു ശേഷം നടക്കുന്ന ആദ്യത്തെ വാര്‍ഷിക മഹോത്സവത്തിനാണ് ഞായറാഴ്ച രാവിലെ കൊടിയേറ്റിയത്. തുടര്‍ന്ന് സഹസ്ര കുംഭാഭിഷേകം നടന്നു. വൈകുന്നേരം എട്ടിന് തായമ്പക, ദീപാരാധന, രാത്രി എട്ടിന് ഉത്സവബലി. തിങ്കളാഴ്ച രാവിലെ വിഷുക്കണി, വിശേഷബലി, രാജാങ്കണ പ്രാസാദം, തുടര്‍ന്ന് പഞ്ചവാദ്യം, തുലാഭാര സേവ, മഹാപൂജ, പ്രസാദവിതരണം, തായമ്പക, ദീപാരാധന, ഉത്സവബലി എന്നിവയുണ്ടാകും. 17ന് ഉത്സവത്തിനു കൊടിയിറങ്ങും.

മധൂര്‍ മണംഗള തറവാട് തെയ്യംകെട്ട് ഉത്സവം 21 മുതല്‍

മധൂര്‍: മണംഗള അമ്പേലാര്‍ തറവാട് തെയ്യംകെട്ട് ഉത്സവം 21ന് തുടങ്ങും. ഉളിയത്തായ വിഷ്ണു ആസ്ര കാര്‍മികത്വം വഹിക്കും. ഗണപതി ഹോമം, പാനകപൂജ. ഭണ്ഡാരം എഴുന്നള്ളത്ത്. രാത്രി തുടങ്ങല്‍, 8.30ന് മോന്തിക്കോലം. അന്നദാനം. കുറത്തിയമ്മയുടെ കോലം. കുണ്ട്യപ്പാടി ചാമുണ്ഡി, പടിഞ്ഞാര്‍ ചാമുണ്ഡി തെയ്യങ്ങള്‍. 22ന് രാവിലെ 7 മണിക്ക് ഭണ്ഡാരി തെയ്യം, 8 മണിക്ക് ധര്‍മ്മദൈവം ശ്രീ പ്ലാഡഗത്തോര്‍ തെയ്യം, 9.30ന് വിഷ്ണുമൂര്‍ത്തി തെയ്യം എന്നിവ അരങ്ങിലെത്തും. തുടര്‍ന്ന് അന്നദാനം. വൈകിട്ട് 4 മണിക്ക് മന്ത്രവാദി ഗുളികന്‍ തെയ്യം. തുടര്‍ന്ന് ഭണ്ഡാരം വെപ്പോടെ സമാപനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page