അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അഭിഭാഷകന്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയും മുന്‍ സര്‍ക്കാര്‍ അഭിഭാഷകനുമായ പി.ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം, പിറവം സ്വദേശിയാണ്. 2018ല്‍ ഉണ്ടായ ലൈംഗിക അതിക്രമ കേസില്‍ അഞ്ചുവര്‍ഷമായിട്ടും നടപടിയാകാതെ വന്നപ്പോള്‍ പൊലീസ് നിര്‍ദ്ദേശ പ്രകാരം നിയമസഹായം തേടിയാണ് യുവതി അഭിഭാഷകനായ മനുവിനെ സമീപിച്ചത്. വീട്ടില്‍ വച്ചും ഓഫീസില്‍ വച്ചും ബലാത്സംഗം ചെയ്തുവെന്നാണ് മനുവിനെതിരായ കേസ്. ഈ കേസില്‍ ജനുവരി 31ന് ആണ് മനു പുത്തന്‍കുരിശ് ഡിവൈ.എസ്.പി മുമ്പാകെ കീഴടങ്ങിയത്. കര്‍ശന ഉപാധികളോടെ ഹൈക്കോടതി മനുവിനുള്ള ജാമ്യം നല്‍കിയിരുന്നു. കേസിന്റെ വിചാരണ തീരുന്നതു വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ ശേഷം കൊല്ലത്തെ വാടക വീട്ടില്‍ ആയിരുന്നു താമസം. പ്രസ്തുത വീട്ടിലാണ് ഞായറാഴ്ച മനുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ എന്‍ഐഎയുടെ അഭിഭാഷകനായിരുന്നു മനു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page