പ്രണയം നടിച്ച് വളപട്ടണത്തെ 16കാരിയെ മംഗ്‌ളൂരുവിലെത്തിച്ച് പീഡിപ്പിച്ചു; അതിഥി തൊഴിലാളി അറസ്റ്റില്‍

കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം മംഗ്‌ളൂരുവിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത വളപട്ടണം പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. വളപട്ടണത്തു ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ്, ബുലാന്ദ് ഷാഗര്‍ സ്വദേശി അസ്‌കര്‍ അലി (29)യെ ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ ടി.എം വിപിന്‍ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ അസാന്നിധ്യത്തില്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായതും പൊലീസ് നടപടിയെടുത്തതും. സമാനമായ മറ്റൊരു കേസില്‍ അഴീക്കോട്, നീര്‍ക്കടവ് വലിയ വീട്ടില്‍ കെ. അശ്വി(21)നെയും വളപട്ടണം പൊലീസ് അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page