ഓട്ടോ ഡ്രൈവറുടെ കൊലപാതകം: അഭിഷേക് ഷെട്ടിയെ കുടുക്കിയത് ”ഒരാളെ തട്ടിയാണ് വരുന്നതെന്ന” ഡയലോഗ്; കൊല നടത്തിയ സ്ഥലം രണ്ടു ദിവസം മുമ്പെ സന്ദര്‍ശിച്ചു, പിടിയിലായത് മഹാരാഷ്ട്രയിലേക്ക് മുങ്ങാനുള്ള തയ്യാറെടുപ്പിനിടെ, കൊലക്കത്തി കിണറ്റിലെന്ന് മൊഴി
കാസര്‍കോട്: കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫി(52)നെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സൂറത്കല്ല്, കല്ലാപ്പുവിലെ അഭിഷേക് ഷെട്ടി(25)യെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുക്കം തുടങ്ങി. കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ ബുധനാഴ്ച സമര്‍പ്പിക്കുവാനാണ് പൊലീസിന്റെ തീരുമാനം. കൊലപാതകത്തിനു ഉപയോഗിച്ച കത്തി കണ്ടെത്തുന്നതിനും ആസൂത്രണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുകയുമാണ് പൊലീസിന്റെ ലക്ഷ്യം.ഇക്കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യയോടെയാണ് മുഹമ്മദ് ഷെരീഫി (52) ന്റെ മൃതദേഹം മഞ്ചേശ്വരം, കുഞ്ചത്തൂര്‍, അടുക്കപ്പള്ള, മാഞ്ഞിമ്ഗുണ്ടെയിലെ വിജനമായ …