സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു; മൃതദേഹം പരിയാരത്തേക്ക് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനു അയച്ചു

പയ്യന്നൂര്‍: സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. ചെറുപുഴ, ചെമ്പല്ലൂഞ്ഞിയിലെ ബി.സി സബീര്‍-എന്‍ താഹിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷെസിന്‍ (16)ആണ് മരിച്ചത്. പെരിങ്ങോം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. സഹോദരന്മാര്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ഷെസീനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചെറുപുഴ, എസ്‌ഐ രൂപയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് …

സിയാറ്റില്‍-ടക്കോമ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു

-പി പി ചെറിയാന്‍ സിയാറ്റില്‍: സിയാറ്റില്‍-ടക്കോമ വിമാനത്താവളത്തില്‍ ടാര്‍മാക്കിലൂടെ നീങ്ങി ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇടിച്ചു വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 142 യാത്രക്കാരുമായി ഡെല്‍റ്റ 737-800 പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലേക്ക് പോകാന്‍ ഡീസിംഗിനായി കാത്തു നില്‍ക്കുകയായിരുന്നു. ടോക്കിയോയില്‍ നിന്നെത്തിയ ജപ്പാന്‍ എയര്‍ലൈന്‍സ് ബോയിംഗ് ഡ്രീംലൈനര്‍ ലാന്‍ഡ് ചെയ്തതിന് ശേഷം ഡെല്‍റ്റ വിമാനത്തില്‍ ഇടിക്കുകയായിരുന്നു.സോഷ്യല്‍ മീഡിയയില്‍ യാത്രക്കാര്‍ പോസ്റ്റ് ചെയ്ത ടാര്‍മാക്കില്‍ നിന്നുള്ള ഫോട്ടോകളില്‍ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ചിറക് …

ഇറാനെതിരെ വീണ്ടും ഉപരോധം; എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പു

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു. ട്രംപിനും മുന്‍ ഭരണകൂട ഉദ്യോഗസ്ഥര്‍ക്കുമെതിരെ തുടരുന്ന ഭീഷണികള്‍ക്കിടയിലും, ഇറാനുമായി നയതന്ത്ര ചര്‍ച്ചകള്‍ തുടരാന്‍ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചു. ചര്‍ച്ച ഉടന്‍ നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മുന്‍ കരാറുകള്‍ പ്രകാരം നീക്കിയ ഉപരോധങ്ങള്‍ വീണ്ടും നടപ്പിലാക്കുന്നു. ടെഹ്റാന്റെ ആണവ അഭിലാഷങ്ങളെയും മിഡില്‍ ഈസ്റ്റിലെ അതിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള നിലവിലുള്ള ആശങ്കകളെ തുടര്‍ന്നാണ് ഈ നീക്കം.താന്‍ കൊല്ലപ്പെട്ടാല്‍ …

സുഹൃത്തുമായി വഴിവിട്ട ബന്ധമെന്ന് സംശയം; മകളെ സ്‌കൂളിലാക്കാന്‍ പോയ ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ കുത്തിക്കൊന്നു

ബംഗ്‌ളൂരു: സുഹൃത്തുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന് സംശയിച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബംഗ്‌ളൂരു, ഹെബ്ബഗോഡി, ആനക്കല്ലിലെ ശ്രീഗംഗ (29)യെ ആണ് ഭര്‍ത്താവ് മോഹന്‍രാജ് (32) കുത്തിക്കൊന്നത്. ഇയാളെ ഹെബ്ബഗോഡി പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ചയാണ് സംഭവം. ആറു വയസ്സുള്ള മകളെ സ്‌കൂളിലാക്കി തിരികെ വീട്ടിലേക്ക് നടന്നു വരികയായിരുന്നു ശ്രീഗംഗ. ഇതിനിടയില്‍ എത്തിയ മോഹന്‍രാജ് നടുറോഡില്‍ വച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. ഏഴുവര്‍ഷം മുമ്പാണ് ശ്രീഗംഗയും മോഹന്‍രാജും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. ഇതിനിടയില്‍ തന്റെ സുഹൃത്തുമായി ഭാര്യയ്ക്ക് വഴിവിട്ട …

പാളയിലും വാഴയിലയിലും പൂക്കൾ വിരിയിച്ച് നെരുദയിലെ കുട്ടികൾ:കുറ്റിക്കോൽ നെരുദ ഗ്രന്ഥാലയം വനിതാവേദി കരകൗശല നിർമ്മാണ പരിശീലന ക്യാമ്പ് നടത്തി

കുറ്റിക്കോൽ : കുറ്റിക്കോൽ നെരുദ ഗ്രന്ഥാലയം വനിതാവേദി കരകൗശല ക്യാമ്പ് നടത്തി. കുറ്റിക്കോൽ എ.യു.പി. സ്കൂൾ അധ്യാപിക കെ. വനജ ഉദ്ഘാടനം ചെയ്തു. പാഴ്‌വസ്തുക്കളായി വലിച്ചെറിയുന്ന പാള, വാഴിയില എന്നിവ ഉപയോഗിച്ച് പൂക്കൾ നിർമ്മിക്കാനുള്ള പരിശീലനം കുട്ടികൾക്ക് ക്യാമ്പ് നൽകി. 30 ൽപരം കുട്ടികൾ ആവേശത്തോടെ ക്യാമ്പിൽ പങ്കെടുത്തു. നെരുദ ഗ്രന്ഥാലയം സെക്രട്ടറി പി. അഭിജിത്ത്,പ്രസിഡണ്ട് ജി.സുരേഷ് ബാബു, ഗ്രന്ഥാലയം കമ്മിറ്റി അംഗങ്ങളായ കെ. അരവിന്ദൻ, കെ.കെ. അഭിലാഷ്, കെ. പ്രഭാകരൻ, വി.ശ്രീരാജ്, വനിതാവേദി അംഗങ്ങളായ കെ.സവിത,വി …

ഇന്ത്യന്‍-അമേരിക്കന്‍ ഗായിക ചന്ദ്രിക ടണ്ടനു ഗ്രാമി പുരസ്‌കാരം

പി പി ചെറിയാന്‍ ലൊസാഞ്ചലസ്: ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി പുരസ്‌കാരം ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ടണ്ടന്‍ നേടി. ത്രിവേണി എന്ന ആല്‍ബത്തിന് ബെസ്റ്റ് ന്യൂ ഏജ് ആല്‍ബം വിഭാഗത്തിലാണ് ഗ്രാമി ലഭിച്ചത്. ചന്ദ്രിക ടണ്ടന്‍, വൂട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്‌സുമോട്ടോ എന്നീ മൂവര്‍ സംഘത്തിന്റെ ആല്‍ബമായ ‘ത്രിവേണി’യാണ് 67-ാമത് ഗ്രാമി പുരസ്‌കാരം നേടിയത്. 2009 ലെ സോള്‍ കോളിന് ശേഷം ടണ്ടന്റെ രണ്ടാമത്തെ ഗ്രാമി നോമിനേഷനും ആദ്യ വിജയവുമായിരുന്നു ഇത്.12 മേഖലകളില്‍ നിന്നായി …

കാണാതായ 14 വയസ്സുകാരിയെ കണ്ടെത്താന്‍ ഡാളസ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി

ഡാളസ്: കാണാതായ 14 വയസ്സുകാരിയെ കണ്ടെത്താന്‍ ഡാളസ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി.2025 ജനുവരി 31 ന് വൈകിട്ട് ലാരിമോര്‍ ലെയ്നിലെ 5400 ബ്ലോക്കിലുള്ള വീട്ടില്‍ നിന്ന് ഇറങ്ങിയ 14 വയസുകാരി ജെന്നിഫര്‍ സമോറ എസ്പാര്‍സയെ കണ്ടെത്താനാണിത്.കാണാതായ സമയത്ത് ജന്നിഫര്‍ പിങ്ക് ടീ-ഷര്‍ട്ടും ചാരനിറത്തിലുള്ള സ്വെറ്റ് പാന്റും കറുത്ത സാന്‍ഡലുകളും ധരിച്ചിരുന്നു.

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം തുടങ്ങി; നിരവധി സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു, യാത്രക്കാര്‍ വലഞ്ഞു, തിരുവനന്തപുരത്ത് സംഘര്‍ഷം

കാസര്‍കോട്: ശമ്പളവും ഡി.എ കുടിശ്ശികയും വിതരണം ചെയ്യുക, പുതിയ ബസുകള്‍ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി നേതൃത്വത്തില്‍ ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം തുടങ്ങി. തിങ്കളാഴ്ച രാത്രി 12 മണിക്ക് ആരംഭിച്ച സമരം ചൊവ്വാഴ്ച രാത്രി 12ന് അവസാനിക്കും. സമരം ബസ് സര്‍വ്വീസിനെ കാര്യമായി ബാധിച്ചു. പല സര്‍വ്വീസുകളും റദ്ദാക്കി. കാസര്‍കോട്ടും സമരം ബസ് സര്‍വ്വീസിനെ ബാധിച്ചു. എന്നാല്‍ മംഗ്‌ളൂരു-കാസര്‍കോട് റൂട്ടില്‍ സമരം ബാധിച്ചില്ല.കാസര്‍കോട് ഡിപ്പോയില്‍ നടത്തിയ സമരം ബിജു …

സ്വര്‍ണ്ണവില പുതിയ റെക്കോര്‍ഡില്‍; 840 രൂപ കൂടി പവന്‍വില 62,480 രൂപയായി

കാസര്‍കോട്: പവന് 840 രൂപ ഒറ്റയടിക്ക് കൂടി സ്വര്‍ണ്ണവില ചരിത്രത്തില്‍ ആദ്യമായി 62,000 രൂപ പിന്നിട്ടു. 62480 രൂപയാണ് ചൊവ്വാഴ്ച ഒരു പവനു വില. ഗ്രാമിനു 105 രൂപയാണ് കൂടിയത്. ഗ്രാമിന് 7810 രൂപയാണ് ഇന്നത്തെ വില. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വര്‍ണ്ണവില വര്‍ധനവിനു കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തില്‍ എത്തിയതും സ്വര്‍ണ്ണവില കുത്തനെ ഉയരാന്‍ ഇടയാക്കിയതായി വിപണി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മുഹിമ്മാത്ത് സനദ് ദാന സമ്മേളനം വ്യാഴാഴ്ച; ഉറൂസിന് ബുധനാഴ്ച കൊടി ഉയരും

കാസര്‍കോട്: പുത്തിഗെ മുഹിമ്മാത്ത് സ്ഥാപന സമുച്ചയത്തിന്റെ ശില്‍പി സയ്യിദ് ത്വാഹിറുല്‍ തങ്ങളുടെ പത്തൊമ്പതാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാനവും ഫെബ്രുവരി അഞ്ച് മുതല്‍ ഒമ്പത് വരെ പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ നടക്കും.ബുധനാഴ്ച ഉച്ചക്ക് 2.30ന് ഇച്ചിലങ്കോട് മാലിക് ദീനാര്‍ മഖാം സിയാറത്തോടെ ഉറൂസിനു തുടക്കമാകും.സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും. വൈകിട്ട് 4ന് മുഗുറോഡില്‍ നിന്നും മുഹിമ്മാത്തിലേക്ക്വിളംബര ഘോഷ യാത്ര. തുടര്‍ന്ന് അഹ്ദല്‍ മഖാമില്‍ സിയാറത്ത്. മുട്ടം സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം …

ജില്ലാതല പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്; കുമ്പള പൊലീസ് സ്റ്റേഷനിലെ എസ് സി പി ഒ ഗോവിന്ദന്‍ കല്യോട്ടിനു ഒന്നാം സ്ഥാനം

കാസര്‍കോട്: ജില്ലാ പവര്‍ലിഫ്റ്റിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല ഡെഡ്‌ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ഒന്നാം സ്ഥാനം. പെരിയ, കല്യോട്ട് സ്വദേശിയും കുമ്പള പൊലീസ് സ്റ്റേഷനിലെ എസ് സി പി ഒയുമായ കെ. ഗോവിന്ദനാണ് 74 കിലോ മാസ്റ്റര്‍ വിഭാഗത്തില്‍ 110 കിലോ ഡെഡ്‌ലിഫ്റ്റ് ഉയര്‍ത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജോലിയുടെ ഇടവേളകളിലാണ് ഗോവിന്ദന്‍ പരിശീലനം നടത്തുന്നത്.

മാങ്ങാട്ടെ ഭാരത് ബീഡി കോണ്‍ട്രാക്ടര്‍ മുഹമ്മദ് ഹാജി അന്തരിച്ചു

ഉദുമ: മാങ്ങാട്ടെ ഭാരത് ബീഡി കോണ്‍ട്രാക്ടര്‍ പാക്യാര മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് റോഡിന് സമീപത്തെ മമ്മി ഹൗസിലെ കെ.കെ മുഹമ്മദ് ഹാജി (85) അന്തരിച്ചു. ഭാര്യ: പരേതയായ പി.എം ബീവി. മക്കള്‍: കെ.കെ ബഷീര്‍ (നാഷണല്‍ പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി), ആയിഷ, മുനീര്‍ (മാങ്ങാട് ഫാന്‍സി സ്റ്റോര്‍), റംല, റുഖിയ, കെ.കെ അഷ്റഫ് (പാക്യാര ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് പ്രസിഡന്റ്). മരുമക്കള്‍: സി.കെ ഖാലിദ് (ചളിയങ്കോട്), മുഹമ്മദ് കുഞ്ഞി (ചെര്‍ക്കള), അബ്ദുല്‍ റഹിമാന്‍ (കുണിയ), റസീന (ഈച്ചിലിങ്കാല്‍), …

തണ്ണോട്ട് ചൂതാട്ടം തടയാനെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം; കല്ലേറില്‍ ജീപ്പിന്റെ ഗ്ലാസ് തകര്‍ന്നു, ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: ചൂതാട്ടം തടയാന്‍ എത്തിയ പൊലീസിനു നേരെ അക്രമം. കല്ലേറില്‍ പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ന്നു. അക്രമ സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി രാവണീശ്വരത്തിനടുത്ത് തണ്ണോട്ടാണ് സംഭവം. ഉത്സവസ്ഥലത്ത് കുലുക്കിക്കുത്ത് എന്ന ചൂതാട്ടം നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കണ്‍ട്രോള്‍ റൂമിലെ വാഹനത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ ചൂതാട്ടക്കാര്‍ ചിതറിയോടി. പിന്നീട് ചൂതാട്ടക്കാര്‍ തിരിച്ചെത്തി പൊലീസിനു നേരെ കല്ലെറിയുകയായിരുന്നുവെന്നു പറയുന്നു. വിവരമറിഞ്ഞു കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സ്ഥലത്തു …

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; പിടിയിലായത് സിസിടിവി മെക്കാനിക്ക്

പയ്യന്നൂര്‍: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ്, പുളിപ്പറമ്പ്, വാടകയ്ക്ക് താമസിക്കുന്ന വണ്ണാരപ്പുരയില്‍ വി.ജി വിനോദി(36)നെയാണ് തളിപ്പറമ്പ് ഡിവൈ.എസ്‌പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ ദിനേശന്‍ കൊതേരിയും സംഘവും അറസ്റ്റു ചെയ്തത്. നേരത്തെ പ്രവാസിയായിരുന്ന വിനോദ് ഇപ്പോള്‍ സിസിടിവി മെക്കാനിക്കാണ്. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് താമസസ്ഥലത്തേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടി വീട്ടില്‍ എത്തിയപ്പോള്‍ സംശയം തോന്നി മാതാവ് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തു പറഞ്ഞത്. ഉടന്‍ തന്നെ …

ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു; കോളംകുളം ഇരുട്ടില്‍

കാസര്‍കോട്: പരപ്പ, കോളംകുളത്ത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രശേഖരന്‍ എംഎല്‍എയുടെ വികസനഫണ്ടില്‍ നിന്നും ലഭിച്ച ഹൈമാസ്റ്റ് ലൈറ്റ് മുഴുവന്‍ കണ്ണടച്ചു. ഇതോടെ കോളംകുളം ജംഗ്ഷന്‍ ഇരുട്ടില്‍. ലൈറ്റ് ഓരോന്നായി തകരാറിലാവുകയായിരുന്നു. ഈ വിവരം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും ലൈറ്റ് നന്നാക്കാനുള്ള നടപടികള്‍ തുടങ്ങാത്തത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാക്കികൊണ്ടിരിക്കുകയാണ്. അടിയന്തര അറ്റകുറ്റപ്പണികള്‍ ചെയ്ത് ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന ക്ഷമമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപെട്ടു.

കോളേജിലെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു; കുഞ്ഞിനെ ഒളിപ്പിച്ച ശേഷം ക്ലാസിലെത്തിയപ്പോള്‍ കുഴഞ്ഞുവീണു, അമ്മയും കുഞ്ഞും ആശുപത്രിയില്‍, പൊലീസ് അന്വേഷണം തുടങ്ങി

ചെന്നൈ: കുംഭകോണത്ത് വിദ്യാര്‍ത്ഥിനി കോളേജിലെ ശുചിമുറിയില്‍ പ്രസവിച്ചു. കുഞ്ഞിനെ ശുചിമുറി പരിസരത്ത് ഒളിപ്പിച്ചു വച്ച ശേഷം ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു.തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനി പ്രസവിച്ച കാര്യം വ്യക്തമായത്.അധ്യാപികമാരുടെ നേതൃത്വത്തില്‍ ശുചിമുറിക്കു സമീപം നടത്തിയ പരിശോധനയില്‍ നവജാത ശിശുവിനെ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കുംഭകോണം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബന്ധുവായ 27കാരനുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാളാണ് കുഞ്ഞിന്റെ അച്ഛനെന്നും വിദ്യാര്‍ത്ഥിനി പൊലീസിനു മൊഴി നല്‍കി.

ഏഴുപവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയുമായി വീട്ടുജോലിക്കാരന്‍ മുങ്ങി; സ്ഥലം വിട്ടത് മുക്കുപണ്ടങ്ങള്‍ പകരം വച്ച്, സംഭവം പൈവളിഗെ, കളായിയില്‍

കാസര്‍കോട്: കര്‍ഷകന്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ നിന്നു ഏഴു പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയുമായി ജോലിക്കാരന്‍ മുങ്ങി. പൈവളിഗെ, കളായിയിലെ സഞ്ജീവഷെട്ടിയുടെ വീട്ടിലാണ് സംഭവം. ഇയാളുടെ മകന്‍ അശോക് കുമാറിന്റെ പരാതിയിന്മേല്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അശോക് കുമാര്‍ ബംഗ്‌ളൂരുവിലാണ്. പ്രായമായ പിതാവിനെ ശുശ്രൂഷിക്കാന്‍ മറ്റാരും ഇല്ല. അതിനാല്‍ കര്‍ണ്ണാടക സ്വദേശിയായ ഒരു യുവാവിനെ വീട്ടു ജോലിക്കും മറ്റുമായി ഏര്‍പ്പാടാക്കിയിരുന്നു. മാസങ്ങളായി പ്രസ്തുത യുവാവ് വീട്ടില്‍ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു. എല്ലാ മാസവും ആദ്യത്തെ …

സാധനം വാങ്ങാനെത്തിയ 16കാരിയെ കയറിപ്പിടിച്ചതായി പരാതി; വ്യാപാരിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കയറിപ്പിടിച്ചതായി പരാതി. 16കാരിയുടെ പരാതി പ്രകാരം പാണത്തൂര്‍ ടൗണിലെ വ്യാപാരിയായ ഉമേശന്‍ എന്നയാള്‍ക്കെതിരെ രാജപുരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു.2006 ജൂണ്‍ മാസത്തിലാണ് പെണ്‍കുട്ടി അതിക്രമത്തിനു ഇടയാക്കിയ സംഭവം നടന്നത്. ഭയം കാരണം പെണ്‍കുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടി മാനസികമായി തളരുകയും പഠനത്തില്‍ നിന്നു പിന്നോട്ടു പോവുകയും ചെയ്തതില്‍ സംശയം തോന്നിയ അധ്യാപികമാര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി അതിക്രമത്തിനു ഇരയായ …