ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു; കോളംകുളം ഇരുട്ടില്‍

കാസര്‍കോട്: പരപ്പ, കോളംകുളത്ത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രശേഖരന്‍ എംഎല്‍എയുടെ വികസനഫണ്ടില്‍ നിന്നും ലഭിച്ച ഹൈമാസ്റ്റ് ലൈറ്റ് മുഴുവന്‍ കണ്ണടച്ചു. ഇതോടെ കോളംകുളം ജംഗ്ഷന്‍ ഇരുട്ടില്‍. ലൈറ്റ് ഓരോന്നായി തകരാറിലാവുകയായിരുന്നു. ഈ വിവരം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും ലൈറ്റ് നന്നാക്കാനുള്ള നടപടികള്‍ തുടങ്ങാത്തത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാക്കികൊണ്ടിരിക്കുകയാണ്. അടിയന്തര അറ്റകുറ്റപ്പണികള്‍ ചെയ്ത് ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന ക്ഷമമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page