കാസര്‍കോട്: ജില്ലാ പവര്‍ലിഫ്റ്റിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല ഡെഡ്‌ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ഒന്നാം സ്ഥാനം. പെരിയ, കല്യോട്ട് സ്വദേശിയും കുമ്പള പൊലീസ് സ്റ്റേഷനിലെ എസ് സി പി ഒയുമായ കെ. ഗോവിന്ദനാണ് 74 കിലോ മാസ്റ്റര്‍ വിഭാഗത്തില്‍ 110 കിലോ ഡെഡ്‌ലിഫ്റ്റ് ഉയര്‍ത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജോലിയുടെ ഇടവേളകളിലാണ് ഗോവിന്ദന്‍ പരിശീലനം നടത്തുന്നത്.
