സാധനം വാങ്ങാനെത്തിയ 16കാരിയെ കയറിപ്പിടിച്ചതായി പരാതി; വ്യാപാരിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കയറിപ്പിടിച്ചതായി പരാതി. 16കാരിയുടെ പരാതി പ്രകാരം പാണത്തൂര്‍ ടൗണിലെ വ്യാപാരിയായ ഉമേശന്‍ എന്നയാള്‍ക്കെതിരെ രാജപുരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു.
2006 ജൂണ്‍ മാസത്തിലാണ് പെണ്‍കുട്ടി അതിക്രമത്തിനു ഇടയാക്കിയ സംഭവം നടന്നത്. ഭയം കാരണം പെണ്‍കുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടി മാനസികമായി തളരുകയും പഠനത്തില്‍ നിന്നു പിന്നോട്ടു പോവുകയും ചെയ്തതില്‍ സംശയം തോന്നിയ അധ്യാപികമാര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി അതിക്രമത്തിനു ഇരയായ കാര്യം വ്യക്തമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page