കാസര്‍കോട്: പവന് 840 രൂപ ഒറ്റയടിക്ക് കൂടി സ്വര്‍ണ്ണവില ചരിത്രത്തില്‍ ആദ്യമായി 62,000 രൂപ പിന്നിട്ടു. 62480 രൂപയാണ് ചൊവ്വാഴ്ച ഒരു പവനു വില. ഗ്രാമിനു 105 രൂപയാണ് കൂടിയത്. ഗ്രാമിന് 7810 രൂപയാണ് ഇന്നത്തെ വില. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വര്‍ണ്ണവില വര്‍ധനവിനു കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തില്‍ എത്തിയതും സ്വര്‍ണ്ണവില കുത്തനെ ഉയരാന്‍ ഇടയാക്കിയതായി വിപണി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
