തണ്ണോട്ട് ചൂതാട്ടം തടയാനെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം; കല്ലേറില്‍ ജീപ്പിന്റെ ഗ്ലാസ് തകര്‍ന്നു, ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: ചൂതാട്ടം തടയാന്‍ എത്തിയ പൊലീസിനു നേരെ അക്രമം. കല്ലേറില്‍ പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ന്നു. അക്രമ സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി രാവണീശ്വരത്തിനടുത്ത് തണ്ണോട്ടാണ് സംഭവം. ഉത്സവസ്ഥലത്ത് കുലുക്കിക്കുത്ത് എന്ന ചൂതാട്ടം നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കണ്‍ട്രോള്‍ റൂമിലെ വാഹനത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ ചൂതാട്ടക്കാര്‍ ചിതറിയോടി. പിന്നീട് ചൂതാട്ടക്കാര്‍ തിരിച്ചെത്തി പൊലീസിനു നേരെ കല്ലെറിയുകയായിരുന്നുവെന്നു പറയുന്നു. വിവരമറിഞ്ഞു കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സ്ഥലത്തു നിന്നു രണ്ടു ഫോണുകള്‍ പൊലീസിനു ലഭിച്ചതായാണ് സൂചന. ഫോണിലെ നമ്പര്‍ പരിശോധിക്കുന്നതിലൂടെ ചൂതാട്ടം നടത്താനെത്തിയവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page