സിയാറ്റില്‍-ടക്കോമ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു

-പി പി ചെറിയാന്‍

സിയാറ്റില്‍: സിയാറ്റില്‍-ടക്കോമ വിമാനത്താവളത്തില്‍ ടാര്‍മാക്കിലൂടെ നീങ്ങി ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇടിച്ചു വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 142 യാത്രക്കാരുമായി ഡെല്‍റ്റ 737-800 പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലേക്ക് പോകാന്‍ ഡീസിംഗിനായി കാത്തു നില്‍ക്കുകയായിരുന്നു. ടോക്കിയോയില്‍ നിന്നെത്തിയ ജപ്പാന്‍ എയര്‍ലൈന്‍സ് ബോയിംഗ് ഡ്രീംലൈനര്‍ ലാന്‍ഡ് ചെയ്തതിന് ശേഷം ഡെല്‍റ്റ വിമാനത്തില്‍ ഇടിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ യാത്രക്കാര്‍ പോസ്റ്റ് ചെയ്ത ടാര്‍മാക്കില്‍ നിന്നുള്ള ഫോട്ടോകളില്‍ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ചിറക് ഡെല്‍റ്റ വിമാനത്തിന്റെ വാല്‍ ഭാഗം എന്നിവ മുറിഞ്ഞതായി കാണിക്കുന്നു.
ഒരു ആഴ്ച മുമ്പ്, റീഗന്‍ നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഒരു യുഎസ് ആര്‍മി ഹെലികോപ്റ്റര്‍ ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ് ജെറ്റുമായി കൂട്ടിയിടിച്ച് 67 പേര്‍ മരണപ്പെട്ടിരുന്നു.
രണ്ട് ദിവസത്തിന് ശേഷം ഫിലാഡല്‍ഫിയയില്‍, ആറ് പേരുമായി പറന്ന ആംബുലന്‍സ് ജെറ്റ് തിരക്കേറിയ ഒരു തെരുവിലേക്ക് വീണു പൊട്ടിത്തെറിച്ചു-വിമാനത്തിലുണ്ടായിരുന്ന എല്ലാവരും നിലത്തുണ്ടായിരുന്ന ഒരാളും കൊല്ലപ്പെട്ടിരുന്നു
ഹ്യൂസ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലെ വിമാനത്തിന് റണ്‍വേയില്‍ തീപിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ച സംഭവും ഈയിടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page