പയ്യന്നൂര്‍: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ്, പുളിപ്പറമ്പ്, വാടകയ്ക്ക് താമസിക്കുന്ന വണ്ണാരപ്പുരയില്‍ വി.ജി വിനോദി(36)നെയാണ് തളിപ്പറമ്പ് ഡിവൈ.എസ്‌പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ ദിനേശന്‍ കൊതേരിയും സംഘവും അറസ്റ്റു ചെയ്തത്. നേരത്തെ പ്രവാസിയായിരുന്ന വിനോദ് ഇപ്പോള്‍ സിസിടിവി മെക്കാനിക്കാണ്. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് താമസസ്ഥലത്തേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടി വീട്ടില്‍ എത്തിയപ്പോള്‍ സംശയം തോന്നി മാതാവ് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തു പറഞ്ഞത്. ഉടന്‍ തന്നെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
