ചെന്നൈ: കുംഭകോണത്ത് വിദ്യാര്‍ത്ഥിനി കോളേജിലെ ശുചിമുറിയില്‍ പ്രസവിച്ചു. കുഞ്ഞിനെ ശുചിമുറി പരിസരത്ത് ഒളിപ്പിച്ചു വച്ച ശേഷം ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു.തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനി പ്രസവിച്ച കാര്യം വ്യക്തമായത്.
അധ്യാപികമാരുടെ നേതൃത്വത്തില്‍ ശുചിമുറിക്കു സമീപം നടത്തിയ പരിശോധനയില്‍ നവജാത ശിശുവിനെ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കുംഭകോണം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബന്ധുവായ 27കാരനുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാളാണ് കുഞ്ഞിന്റെ അച്ഛനെന്നും വിദ്യാര്‍ത്ഥിനി പൊലീസിനു മൊഴി നല്‍കി.
