കാസര്‍കോട്ട് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം; പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ബൈക്ക് മോഷണം പോയി, ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്:കാസര്‍കോട്ട് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം. എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം തകര്‍ക്കാനാണ് ശ്രമം ഉണ്ടായത്. വിഷു ദിവസമായ തിങ്കളാഴ്ച രാത്രി ഒന്നേകാല്‍ മണിയോടെയാണ് സംഭവം. പണം സൂക്ഷിച്ചിട്ടുള്ള ഭാഗത്തെ ഡോര്‍ തകര്‍ത്താണ് കൊള്ളയ്ക്ക് ശ്രമിച്ചത്. ലക്ഷ്യം കാണാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നു സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച കാര്യം ആദ്യം അറിഞ്ഞത്. അസിസ്റ്റന്റ് മാനേജര്‍ എ.കെ മിഥില നല്‍കിയ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ …

മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ പണം കൊടുത്തില്ല; മായിപ്പാടിയില്‍ മാതാവിന്റെ തലയില്‍ കല്ലിടിച്ചു കൊല്ലാന്‍ ശ്രമം, മകന്‍ അറസ്റ്റില്‍

കാസര്‍കോട്: മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ പണം കൊടുക്കാത്ത മാതാവിനെ തലയില്‍ കല്ലു കൊണ്ടിടിച്ച് കൊല്ലാന്‍ ശ്രമം. മായിപ്പാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ദയാനന്ദന്റെ ഭാര്യ വിശാലാക്ഷി (59)യുടെ പരാതി പ്രകാരം മകന്‍ ദേവിപ്രസാദി(35)നെതിരെ വിദ്യാനഗര്‍ പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്ത് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി ഏഴരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ ദേവി പ്രസാദ് മാതാവിനോട് പണം ആവശ്യപ്പെട്ടുവെങ്കിലും നല്‍കാന്‍ വിശാലാക്ഷി തയ്യാറായില്ല. തുടര്‍ന്ന് വീട്ടിനു പുറത്തിറങ്ങിയ വിശാലാക്ഷി മുറ്റത്തു നില്‍ക്കുന്നതിനിടയില്‍ പ്രകോപിതനായെത്തിയ മകന്‍ …

കാട്ടാനക്കലിക്കു അവസാനം വേണം: അതിരപ്പള്ളിയിൽ ജനകീയ ഹർത്താൽ ആരംഭിച്ചു

തൃശൂർ: അതിരപ്പിള്ളി ഗ്രാമത്തിൽ കാട്ടാന ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടുള്ള ജനകീയ ഹർത്താൽ ആരംഭിച്ചു. 2 ദിവസത്തിനിടെ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപെട്ട 3 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഹർത്താൽ. സർവകക്ഷിയോഗമാണ് ഹർത്താൽ പ്രഖ്യാപിച്ചത്. വൈകുന്നേരം 6 മണിവരെയാണ് ഹർത്താൽ.ഞായറാഴ്ച രാത്രി സെബാസ്റ്റ്യൻ (20) ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ആദ്യ സംഭവം. തിങ്കളാഴ്ച രാത്രി ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപത്തെ വനത്തിൽ ബന്ധുക്കളായ സതീഷ്(34), അംബിക(30) എന്നിവരും മരിച്ചു. സതീഷിനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു …

ലഹരി ഉപയോഗം ചെറുക്കും, അധ്യാപകര്‍ ചൂരലെടുക്കും: പരാതിക്കും, കേസിനും തടയിട്ട് ഡിജിപി

കോഴിക്കോട്: അധ്യാപകര്‍ ചൂരലെടുക്കുന്നതിനും, വ്യാജ പോക്‌സോ കേസുകളിലെ പരാതികളിലും കേസെടുക്കുന്നതിന് മുമ്പ് സമഗ്രമായ പ്രാഥമികാന്വേഷണം നടത്തണമെന്നു ഡിജിപി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവികള്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും(സി ഐ)ഇത് സംബന്ധിച്ച് ഡിജിപി ഷേഖ് ദര്‍വേഷ് സാഹേബ് കര്‍ശന നിര്‍ദേശം നല്‍കി.വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ മൂലം അധ്യാപകര്‍ കള്ളക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ കൂടിവരുന്നതിനാലാണ് പരാതികളില്‍ പ്രാഥമിക അന്വേഷണം വേണമെന്നുള്ള നിര്‍ദ്ദേശം ഡിജിപി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെയോ, രക്ഷിതാക്കളുടെയോ പരാതിയില്‍ 14 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ഇതിനിടയില്‍ …

ഓട്ടോ ഡ്രൈവറുടെ കൊലപാതകം: അഭിഷേക് ഷെട്ടിയെ കുടുക്കിയത് ”ഒരാളെ തട്ടിയാണ് വരുന്നതെന്ന” ഡയലോഗ്; കൊല നടത്തിയ സ്ഥലം രണ്ടു ദിവസം മുമ്പെ സന്ദര്‍ശിച്ചു, പിടിയിലായത് മഹാരാഷ്ട്രയിലേക്ക് മുങ്ങാനുള്ള തയ്യാറെടുപ്പിനിടെ, കൊലക്കത്തി കിണറ്റിലെന്ന് മൊഴി

കാസര്‍കോട്: കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫി(52)നെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സൂറത്കല്ല്, കല്ലാപ്പുവിലെ അഭിഷേക് ഷെട്ടി(25)യെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുക്കം തുടങ്ങി. കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ ബുധനാഴ്ച സമര്‍പ്പിക്കുവാനാണ് പൊലീസിന്റെ തീരുമാനം. കൊലപാതകത്തിനു ഉപയോഗിച്ച കത്തി കണ്ടെത്തുന്നതിനും ആസൂത്രണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുകയുമാണ് പൊലീസിന്റെ ലക്ഷ്യം.ഇക്കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യയോടെയാണ് മുഹമ്മദ് ഷെരീഫി (52) ന്റെ മൃതദേഹം മഞ്ചേശ്വരം, കുഞ്ചത്തൂര്‍, അടുക്കപ്പള്ള, മാഞ്ഞിമ്ഗുണ്ടെയിലെ വിജനമായ …

കാഞ്ഞങ്ങാട് ടൗണിലേക്ക് പോയ മാണിക്കോത്തെ യുവതി എവിടെ?; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ടൗണിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. സഹോദരന്റെ പരാതിയിന്മേല്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാണിക്കോത്തെ നിയാസിന്റെ ഭാര്യ തസ്ലീമ (28)യെ ആണ് കാണാതായത്. വിഷുദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കാഞ്ഞങ്ങാട് ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് തസ്ലീമ വീട്ടില്‍ നിന്നു ഇറങ്ങിയത്. അഞ്ചും രണ്ടും വയസ്സു പ്രായമുള്ള രണ്ടു മക്കളെ വീട്ടിലാക്കിയ ശേഷമാണ് പോയത്. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അപ്പോഴാണ് ഫോണ്‍ കൊണ്ടു പോയിട്ടില്ലെന്ന …

വിഷുദിനത്തില്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: വിഷു ദിനത്തില്‍ യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. കുമ്പള, സൂരംബയലിലെ പരേതരായ വിട്ടല്‍ ഷെട്ടി-ഗീതാഷെട്ടി ദമ്പതികളുടെ മകന്‍ യശ്വന്ത് ഷെട്ടി (45)യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ യശ്വന്ത് ഷെട്ടിയെ കുമ്പളയിലെയും മംഗ്‌ളൂരുവിലെയും ആശുപത്രികളില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. ഭാര്യ: മൈന. മക്കള്‍: മന്‍വിത്, മൗല്യ. സഹോദരങ്ങള്‍ സുരേഷ് ഷെട്ടി, ബേബിഷെട്ടി, രേവതി ഷെട്ടി, ശോഭഷെട്ടി.

ഇന്ത്യന്‍ വംശജ നീല രാജേന്ദ്രയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

-പി പി ചെറിയാന്‍ ന്യുയോര്‍ക്ക്: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയും ഇന്ത്യന്‍ വംശജയുമായ നീല രാജേന്ദ്രയെ ട്രംപ് ഭരണകൂടം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നാസയുടെ ഡിഇഐ വിഭാഗം മേധാവിയായ നീലയെ സംരക്ഷിക്കാനുള്ള ഏജന്‍സി ശ്രമം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി നാസയിലെ 900 ജീവനക്കാരെ 2024 ല്‍ പിരിച്ചുവിട്ടിരുന്നു. ഈ ജീവനക്കാരെ നയിച്ച ഉദ്യോഗസ്ഥയെയാണ് ഇപ്പോള്‍ ട്രംപ് സര്‍ക്കാര്‍ പുറത്താക്കിയത്.നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയില്‍ ഡൈവേര്‍സിറ്റി-ഇക്വിറ്റി-ഇന്‍ക്ലൂഷന്‍ വിഭാഗത്തിന്റെ മേധാവിയായിരുന്നു നീല …

വിഷുദിനത്തില്‍ പതിവു തെറ്റിക്കാതെ ജഗതിയുടെ വീട്ടിലെത്തി എം എം ഹസന്‍ കൈനീട്ടം നല്‍കി

-പി പി ചെറിയാന്‍ തിരുവനന്തപുരം: വിഷുദിവസം പതിവു തെറ്റിക്കാതെ കോണ്‍ഗ്രസ് നേതാവ് ഹസന്‍ തിരുവനന്തപുരം പേയാടിന് സമീപമുള്ള ജഗതിയുടെ വീട്ടിലെത്തി വിഷു കൈനീട്ടം നല്‍കി.74 വയസ്സ് ജഗതിയെ പൊന്നാടയണിയിച്ചും സൗഹൃദം പങ്കിട്ടും ഹസന്‍ ഏറെ നേരം ഒപ്പം ചെലവഴിച്ചു. ജഗതിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചാണ് ഹസന്‍ മടങ്ങിയത്.ദീര്‍ഘകാലമായി അയല്‍ക്കാരായിരുന്നു ഇരുവരും. കോവിഡ് കാലത്ത് മാത്രമാണ് വിശേഷ അവധി ദിനങ്ങളില്‍ പരസ്പരം കണ്ട് സൗഹൃദം പങ്കിടുന്ന പതിവ് തെറ്റിയത്.2012 മാര്‍ച്ച് 10 ന് മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം …

വിഷു ആഘോഷം: കൈയില്‍ നിന്നു പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

കണ്ണൂര്‍: വിഷു ആഘോഷത്തിനിടയില്‍ കൈയില്‍ നിന്നു പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. ഇരിട്ടി, എടക്കാനം, ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരത്തെ മീത്തല്‍പുരയില്‍ പ്രണവി(38)ന്റെ വലതു കൈപ്പത്തിയാണ് തകര്‍ന്നത്. സ്‌ഫോടന ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പ്രണവിനെ ഇരിട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അപകട സമയത്ത് കുട്ടികള്‍ വീട്ടിനു അകത്തായിരുന്നതിനാല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. പ്രണവിന്റെ കൈപ്പത്തി …

ഭവനരഹിതനായ അഭിഭാഷകനും രണ്ട് ആണ്‍മക്കളും ട്രെയിന്‍ ഇടിച്ചു മരിച്ചു

-പി പി ചെറിയാന്‍ പെന്‍സില്‍വാനിയ: ഭവനരഹിതനായ അഭിഭാഷകനും രണ്ട് ആണ്‍മക്കളും ആംട്രാക്ക് ട്രെയിന്‍ ഇടിച്ചു കൊല്ലപ്പെട്ടു. അഭിഭാഷകനായിരുന്ന കൊല്ലപ്പെട്ട ക്രിസ്റ്റഫര്‍ ക്രാമ്പ് പെന്‍സില്‍വാനിയയിലെ ബ്രിസ്റ്റല്‍ ബറോയില്‍ പരിചിതനും ആരാധകനുമായിരുന്നു. അദ്ദേഹം തദ്ദേശീയ ഭവനരഹിതരായ ജനങ്ങളെ സേവിക്കുകയും മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവരോട് പ്രത്യേക വാത്സല്യം പുലര്‍ത്തുകയും ചെയ്തിരുന്നു.വിര്‍ജീനിയയിലെ റിച്ച്മണ്ടിലേക്ക് പോകുകയായിരുന്ന അതിവേഗ അസെല ട്രെയിന്‍ ഇടിച്ച് 56 കാരനായ ക്രാമ്പും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളുമാണ് കൊല്ലപ്പെട്ടത്.56കാരനായ ക്രാമ്പിനൊപ്പം, 31 കാരനായ ഡേവിഡ് ക്രാമ്പും 24കാരനായ തോമസ് ക്രാമ്പും …

ഏഴുപുന്ന മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; കിരീടവും മാലകളുമടക്കം 20 പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടു, ശാന്തിക്കാരനെ കാണാനില്ല

ആലപ്പുഴ: ഏഴുപുന്ന, നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കിരീടവും മാലകളും അടക്കം 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. കീഴ്ശാന്തിക്കാരന്‍ കൊല്ലം സ്വദേശി രാമചന്ദ്രന്‍ പോറ്റിയെ കാണാതായി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ശാന്തിക്കാരനെ കാണാനില്ലാത്ത കാര്യം ക്ഷേത്രം അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിരുവാഭരണങ്ങള്‍ കാണാതായ വിവരം വ്യക്തമായത്. ക്ഷേത്രം അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഫുട്‌ബോള്‍ വീണ് പച്ചക്കറി നശിച്ചതിനു വഴക്കു പറഞ്ഞ വിരോധം: കാഞ്ഞങ്ങാട്ട് ആവിക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മതില്‍ തകര്‍ത്തു, തെങ്ങും കവുങ്ങും പച്ചക്കറികളും നശിപ്പിച്ചു, അക്രമം വിഷു തലേന്ന് രാത്രി വെദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം

കാസര്‍കോട്: ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ പന്ത് വീണ് പച്ചക്കറികള്‍ നശിച്ചതിനു വഴക്കു പറഞ്ഞ വിരോധത്തിലാണെന്നു പറയുന്നു, കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടുമതിലും കൃഷിയും തകര്‍ത്തു. കാഞ്ഞങ്ങാട്, ആവിക്കരയിലെ പരേതനായ ഡെപ്യൂട്ടി കളക്ടര്‍ ടി. കുഞ്ഞിക്കണ്ണന്റെ മകനും മുന്‍ പ്രവാസിയുമായ എ. ജയരാജന്റെ പരാതി പ്രകാരം പത്തു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ബല്ലയിലെ പ്രിയേഷ്, അജീഷ്, അനീഷ്, റഫീഖ് തുടങ്ങി പത്തു പേര്‍ക്കെതിരെയാണ് കേസ്.വിഷു തലേന്ന് രാത്രി 12.30മണിയോടെ ഉണ്ടായ അക്രമ സംഭവത്തെക്കുറിച്ച് പരാതിക്കാരനായ എ ജയരാജന്‍ പറയുന്നത് ഇങ്ങനെ-”30 …

നീലേശ്വരം താലൂക്ക് ജനകീയാവശ്യം മുറുകുന്നു; അധികൃത അവഗണനയില്‍ പ്രതിഷേധം

നീലേശ്വരം: നാല് പതിറ്റാണ്ടായി ജനങ്ങള്‍ ആവശ്യപ്പെടുന്ന നീലേശ്വരം താലൂക്ക് കാര്യത്തില്‍ അധികൃതര്‍ പ്രകടിപ്പിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധം ഉയരുന്നു. ഇടക്കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ് തഹസിദാര്‍ യോഗം വിളിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയത് ജനങ്ങളില്‍ പ്രതീക്ഷയുയര്‍ത്തിയിരുന്നു. ഈ യോഗം നീലേശ്വരം താലൂക്ക് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികള്‍ നിലച്ചു.നീലേശ്വരം താലൂക്ക് അനുവദിച്ചാല്‍ താലൂക്ക് ഓഫീസിന് ആവശ്യമായ കെട്ടിടം ഉള്‍പ്പെടെ എല്ലാ സൗകര്യവും ചെയ്തു നല്‍കാന്‍ തയ്യാറാണെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത കലക്ടര്‍ …

ചൗക്കിയില്‍ പൊലീസിനു നേരെ അക്രമം: എസ്‌ഐയ്ക്കും പൊലീസുകാരനും പരിക്ക്; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: ചൗക്കിയില്‍ പൊലീസിനു നേരെ അക്രമം. എസ്.ഐയുടെ യൂണിഫോമില്‍ കുത്തിപ്പിടിച്ച് നെയിം പ്ലേറ്റ് പൊട്ടിക്കുകയും പൊലീസുകാരനെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയായ മൊഗ്രാല്‍പുത്തൂര്‍, മജല്‍ ഹൗസിലെ എം. മുഹമ്മദ് ഷരീഫി(40) നെ ടൗണ്‍ എസ്‌ഐ പ്രദീപ് കുമാര്‍ അറസ്റ്റു ചെയ്തു.തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെ ചൗക്കി ഏരിയാക്കോട്ട ഭഗവതി ക്ഷേത്രത്തിനു സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന കാസര്‍കോട് ടൗണ്‍ എസ്.ഐ എന്‍. അന്‍സാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ സനീഷ് ജോസഫ് എന്നിവരാണ് അക്രമത്തിനു …

ചൂതാട്ടക്കേസ്: ന്യൂജേഴ്സി കൗണ്‍സില്‍മാന്‍ ആനന്ദ് ഷാ അറസ്റ്റില്‍

-പി പി ചെറിയാന്‍ പ്രോപ്‌സെക്റ്റ് പാര്‍ക്ക്, ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പ്രോസ്പെക്റ്റ് പാര്‍ക്കില്‍ നിന്നു രണ്ട് തവണ കൗണ്‍സിലറായ ആനന്ദ് ഷായെ, വന്‍കിട ചൂതാട്ട പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാല്‍ 10 മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യതയുണ്ട്.ഈ വര്‍ഷം വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ പോകുന്ന ഷാ, റാക്കറ്റിംഗ്, ചൂതാട്ട കുറ്റകൃത്യങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, മറ്റ് അനുബന്ധ കുറ്റകൃത്യങ്ങള്‍ എന്നിവ ചുമത്തിയ 39 വ്യക്തികളില്‍ ഒരാളാണ്.യുഎസിലെ ഏറ്റവും കുപ്രസിദ്ധമായ ഇറ്റാലിയന്‍-അമേരിക്കന്‍ മാഫിയ ഗ്രൂപ്പുകളില്‍ ഒന്നായ …

എന്‍മകജെ, ഇടിയടുക്കയില്‍ വന്‍ കവര്‍ച്ച; വീട്ടില്‍ നിന്നു 8 പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും അപഹരിച്ചു

കാസര്‍കോട്: എന്‍മകജെ, ഇടിയടുക്കയില്‍ വന്‍ കവര്‍ച്ച. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് എട്ടുപവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. ഇടിയടുക്ക, ദാറുല്‍ ഹനയിലെ കെ. അബ്ബാസ് അലിയുടെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. താഴത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിലാണ് സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്നത്. അബ്ബാസ് അലിയുടെ പരാതി പ്രകാരം ബദിയഡുക്ക പൊലീസ് കേസെടുത്തു.

കാലം മാറി; പേറിന്റെ ഇടവും

നാരായണന്‍ പേരിയ ആരോഗ്യ മേഖലയില്‍ ലോകനിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ ആശങ്കാജനകമായ ഒരു മഹാ ദുരന്തം സംഭവിച്ചിരിക്കുന്നു. ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണം.ഡോക്ടര്‍മാരുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസ്താവന. ഇത് തടയാന്‍ സത്വര നടപടി കൈക്കൊള്ളണം. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മറവില്‍ നടക്കുന്ന ഇത്തരം ക്രൂരതകളുടെ ഇരകളാണ് ജീവന്‍ നഷ്ടപ്പെടുന്ന നമ്മുടെ സഹോദരിമാര്‍. ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നോക്കിനില്‍ക്കാന്‍ പരിഷ്‌കൃത സമൂഹത്തിന് കഴിയില്ല. രോഗീ പരിചരണത്തിനും സഹായത്തിനുമുള്ള ബന്ധുക്കളുടെ ഉത്തരവാദിത്വം സംബന്ധിച്ച് നിയമനിര്‍മ്മാണം ഉടന്‍ ഉണ്ടാകണം- പ്രസ്താവന …