കാസർകോട്: റെയിൽവേ പാലക്കാട് ഡിവിഷനിൽപെട്ട മംഗലാപുരം സെൻട്രൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെതീരുമാനം പുനഃപരിശോധിക്കണമെന്ന് കല്ലട്ര മാഹിൻ എം.എൽ.എ ആവശ്യപ്പെട്ടു. കേരളത്തിന്റെ താൽപര്യങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയമായി മംഗലാപുരം സെൻട്രൽ സ്റ്റേഷനെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കരുതെന്ന്അദ്ദേഹം പറഞ്ഞു.
പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകുന്നത് ഭാവി വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും, കേന്ദ്ര റെയിൽവേ മന്ത്രാലയ ത്തിന്റെ നടപടി പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സതേൺ റെയിൽവേ യുടെ ഭാഗമായുള്ള ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള പ്രദേശങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽ വേയിൽ ലയിപ്പിക്കുന്ന തിലൂടെ സതേൺ റെയിൽവേക്കും കേരളത്തിനും വലിയ നഷ്ടമാണ് ഉണ്ടാകുക-അദ്ദേഹം ചൂണ്ടിക്കാട്ടി.







