ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ലക്‌നൗ- അയോധ്യ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. രാജ്‌നാരായണ (50) എന്നയാളാണ് മരിച്ചത്.
ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നു ആദ്യം അസാധാരണ രീതിയില്‍ പുക ഉയരുകയായിരുന്നു. ഇതിനിടയില്‍ കാര്‍ റോഡരുകില്‍ നിര്‍ത്തി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസുമെത്തി തീയണച്ചുവെങ്കിലും ഡ്രൈവറെ രക്ഷിക്കാനായില്ല. കത്തിക്കരിഞ്ഞ നിലയിലാണ് രാജ്‌നാരായണയുടെ മൃതദേഹം കാറിനകത്ത് കാണപ്പെട്ടത്.








