ഇടുക്കി: മൂവാറ്റു പുഴയെന്ന പേരില്‍ പുതിയ ജില്ല രൂപീകരിക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി വി ഡി സതീശന്‍. ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി മൂവാറ്റു പുഴയിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച സൂചന നല്‍കിയത്.
ജില്ലാ രൂപീകരണത്തെ കുറിച്ച് പഠിക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മീഷനെ ഉടന്‍ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ വിഭജിക്കണമെന്ന ആവശ്യം ശക്തമായതിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 1984ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ച ശേഷം പുതിയ ജില്ലകള്‍ സംസ്ഥാനത്തുണ്ടായിട്ടില്ല.








