കാരുണ്യത്തിന്റെ ഓണപ്പൂവിളിയുമായി നീലേശ്വരം മണ്ഡലം മഹിളാ കോൺഗ്രസ് ഓണക്കിറ്റ് വിതരണം ചെയ്തു

നീലേശ്വരം:കാരുണ്യത്തിന്റെ ഓണപ്പൂവിളിയുമായി നീലേശ്വരം മണ്ഡലം മഹിളാ കോൺഗ്രസ് ഓണക്കിറ്റ് വിതരണം ചെയ്തു . മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മീര സുകുമാരൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് കെ. എം. ശ്രീജഅധ്യക്ഷത വഹിച്ചു. ശ്രീമതി ജസിത കൃഷ്ണകുമാർ ,കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ, പി.നളിനി,ഗീതറാവു കൗൺസിലർമാരായ പി. ശ്രീജ, ഒ. കെ. സതി, പി. വി. ജാനു, രാജം, പ്രസംഗിച്ചു. പ്രാദേശിക കോൺഗ്രസ് നേതാക്കളും മഹിളാ കോൺഗ്രസ് പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു .നിരാലംബരുടെ കണ്ണീരൊപ്പുന്ന ഇത്തരം മഹത്തായ കാരുണ്യപ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മീര സുകുമാരൻ ഓർമ്മിപ്പിച്ചു. കാരുണ്യത്തിന്റെ പൊൻപ്രഭയോടെ വീണ്ടുമൊരു പൊന്നിൻ ചിങ്ങപ്പുലരിയെ വരവേൽക്കുമ്പോൾ, ദുരിതക്കയങ്ങളിൽ തുണയറ്റവർക്ക് പ്രത്യാശയുടെ കൈത്താങ്ങാവുന്ന നീലേശ്വരം മണ്ഡലം മഹിളാ കോൺഗ്രസ് പ്രവർത്തകരെ അവർ അഭിനന്ദിച്ചു.ആഘോഷങ്ങളുടെ നിറങ്ങളിൽ നിന്നു അകറ്റിനിർത്തപ്പെട്ട നിർധനരായ സഹോദരങ്ങളുടെ അകത്തളങ്ങളിൽഓണവെളിച്ചമെത്തിക്കുക എന്ന ഉദാത്തമായ ലക്ഷ്യമാണ് ഓണക്കിറ്റ് വിതരണമെന്നു കെ എം ശ്രീജ അനുസ്മരിച്ചു.
.കണ്ണീരൊപ്പുന്ന കാരുണ്യപ്രവർത്തനങ്ങളിലൂടെ നീലേശ്വരത്തിന്റെ ഹൃദയപക്ഷത്താണ്മഹിളാ കോൺഗ്രസ്സെന്നു ഒരിക്കൽക്കൂടി മഹിളാ കോൺഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി. വിളിച്ചറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page