കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ഓണാഘോഷവും യാത്രയയപ്പും എം എൽ എ മാർക്ക് സ്വീകരണവും നടത്തി

കാസർകോട് :കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓണാഘോഷവും യാത്രയയപ്പും എം എൽ എ മാർക്ക് സ്വീകരണവും നടത്തി. ബാങ്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി എ കെ എം അഷ്‌റഫ്എം എൽ എ ഉൽഘടനം ചെയ്‌തു. എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അധ്യക്ഷ വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന സി പി സി ഐ .ടി വിഭാഗം മാനേജർ സി.എസ് .കൃഷ്ണകുമാർ ബല്ലാളിനെ ആദരിച്ചു.എം എൽ എ മാരായ കല്ലട്ര മാഹിൻ ഹാജി,എ കെ എം അഷ്‌റഫ് ,കെ.നീലകണ്ഠൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു . കെ ബി ആർ എ പ്രസിഡന്റ് സത്യനാഥൻ നമ്പ്യാർ ,വനിതാ വേദി കൺവീനർ പി.ലത ,എ കെ ബി ഇ എഫ് ചെയര്മാന് പി.വി.സുബ്രമണ്യൻ ,ജോയിന്റ് സെക്രട്ടറി കെ.ശ്രീരേഖ പ്രസംഗിച്ചു. സെക്രട്ടറി എ.പ്രകാശ് റാവു സ്വാഗതവും കെ.വി.ശ്രീജിത്ത് കുമാർ നന്ദിയും പറഞ്ഞു .തിരുവാതിര ,ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page