കാസര്‍കോട്: ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു. കുമ്പള, കുണ്ടങ്കേരടുക്കയിലെ അബ്ദുള്ളയുടെ മകന്‍ മുബാരിസ് (18) ആണ് ഇന്നലെ (ഞായര്‍) രാത്രി മരണത്തിനു കീഴടങ്ങിയത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് മുബാരിസ് കുഴഞ്ഞു വീണത്. ഉടന്‍ ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ നില ഗുരുതരമാണെന്നു കണ്ടെത്തി. തുടര്‍ന്നാണ് മംഗ്‌ളൂരുവിലേക്ക് മാറ്റിയത്.
മംഗ്‌ളൂരുവില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ മുബാരിസ് എംഎസ്എഫ് കുമ്പള മേഖലാ കമ്മിറ്റി അംഗമാണ്. മാതാവ് ആയിഷ. സഹോദരങ്ങള്‍: മനാസ്, മിര്‍സ.







