കാസര്‍കോട്: കുമ്പള, ഇച്ചിലങ്കോട്ടെ കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. എസ്‌ഐ ഗണേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തു. സ്ഥലത്ത് നിന്ന് അഞ്ചു അങ്ക കോഴികളെയും കസ്റ്റഡിയിലെടുത്തു.
മൊഗ്രാല്‍പുത്തൂര്‍ എടച്ചേരി പിലടക്കത്തായ ക്ഷേത്രത്തിനു സമീപത്തെ കെ. മഹേഷ് (40), കയ്യാര്‍, ജോഡ്ക്കല്ല് ജനാര്‍ദ്ദന ക്ഷേത്രത്തിനു സമീപത്തെ പ്രകാശ് ഷെട്ടി (60), മീഞ്ച, മിയാപ്പദവ്, അഡുക്കത്ത്ഗുരി ഹൗസിലെ ഗംഗാധര മൂല്യ (63), പൈവളിഗെ നഗര്‍, മരിക്ക ഹൗസിലെ ഐത്തപ്പ (40) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ (ഞായര്‍) വൈകുന്നേരം അഞ്ചര മണിയോടെയാണ് പൊലീസ് കോഴിക്കെട്ട് കേന്ദ്രം വളഞ്ഞ് ചൂതാട്ടക്കാരെ പിടികൂടിയത്.







