കാസര്‍കോട്: വൈദ്യുതി ബില്ല് അടയ്ക്കുന്നതിനു കടം വാങ്ങിയ 5000 രൂപ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയെ വീട്ടിലേയ്ക്ക് വിളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവതിയും അറസ്റ്റില്‍. കുബണൂരിലെ റിസ്‌വാന (28)യെ ആണ് കുമ്പള എസ്.ഐ എസ്.അനൂപും സംഘവും അറസ്റ്റു ചെയ്തത്. റിസ്‌വാനയുടെ ഭര്‍ത്താവ് ഹസന്‍ ആസിഫ്(33), ബന്ധുവും മൊഗ്രാല്‍ സ്വദേശിയുമായ മുഹമ്മദ് സിറാജ് (32) എന്നിവരെ ഇന്ന് (ഞായര്‍) രാവിലെ അറസ്റ്റു ചെയ്തിരുന്നു. മുട്ടം, ബങ്കര സ്വദേശിയും വ്യാപാരിയുമായ 64 കാരന്റെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കിടപ്പുമുറിയില്‍ യുവതിക്കൊപ്പം വ്യാപാരിയെ ബലം പ്രയോഗിച്ച് നിര്‍ത്തി എടുത്ത വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഘം രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വ്യാപാരി പൊലീസില്‍ പരാതി നല്‍കിയത്.







