പ്രശസ്ത ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സഹോദരനും സംഗീതജ്ഞനുമായ സി. ഗോപാലകൃഷ്ണന്‍ അന്തരിച്ചു

പയ്യന്നൂര്‍: പ്രശസ്ത സംഗീതജ്ഞന്‍ കല്യാശ്ശേരി, കീച്ചേരിയിലെ സി. ഗോപാകൃഷ്ണന്‍ (വേണു മാസ്റ്റര്‍-78) അന്തരിച്ചു. പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സഹോദരനാണ്.കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. കീച്ചേരിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെറുകുന്നിലെ തറവാട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.ഭാര്യമാര്‍: പ്രസന്ന, പരേതയായ പുഷ്പ, മക്കള്‍: മണികണ്ഠദാസ്, രാമദാസ്, റിജേഷ് ഗോപാലകൃഷ്ണന്‍. മറ്റു സഹോദരങ്ങള്‍: സി. രഘുനാഥ്, സി. ഭാനുമതി.

പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥിനി മുങ്ങി മരിച്ചു

കണ്ണൂർ: പയ്യാവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ 14 വയസ്സുകാരി മുങ്ങി മരിച്ചു. കോയിപ്പറ വടക്കുന്നേൽ വീട്ടിൽ ഷാജീവ്-ഷിന്റു ദമ്പതികളുടെ മകളായ അലീനയാണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 4 മണിയോടെ സഹോദരൻ ജോർജിനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതിയാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൈസക്കരി ദേവമാത സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് അപകടമുണ്ടായത്.

പ്ലസ് വൺ പരീക്ഷയ്ക്ക് മാർക്ക് കുറയുമെന്ന് ഭയന്ന് നാടുവിട്ടു; കോയമ്പത്തൂരിലേക്കു പോയ കുട്ടിയെ തിരിച്ചെത്തിച്ചു

കൊച്ചി: പിറവം ഓണക്കൂറിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിയെ കോയമ്പത്തൂരിൽ നിന്നു കണ്ടെത്തി. പ്ലസ് വൺ പരീക്ഷാഫലം മോശമാകുമെന്ന് ഭയപ്പെട്ടാണ് നാടു വീട്ടതെന്ന് കുട്ടി പൊലീസിനു മൊഴി നൽകി. കൊച്ചിയിലെത്തിച്ച കുട്ടിയെ കാക്കനാട് ജുവനൈൽ കോടതി രക്ഷിതാക്കൾക്കൊപ്പം വിട്ടു.ജൂൺ രണ്ടിന് രാവിലെ എട്ടരയോടു വീടു വിട്ടിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അന്നേ ദിവസമായിരുന്നു പ്ലസ് വൺ ഫലപ്രഖ്യാപനം. പരീക്ഷയിൽ മാർക്ക് കുറയുമെന്ന് കുട്ടി ഭയപ്പെട്ടിരുന്നു. എസ്എസ്എൽസിക്കു 10 എപ്ലസ് കുട്ടിക്കു ലഭിച്ചിരുന്നു. വീട്ടിൽ നിന്നിറങ്ങിയ കുട്ടി യൂണിഫോം …

വിട്ട് മാറാതെ ചുമ: 9 മാസം പ്രായമായ കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് എൽഇഡി ബൾബ് പുറത്തെടുത്തു, വില്ലനായത് കളിപ്പാട്ടം

അഹമ്മദാബാദ്: 9 മാസം പ്രായമായ കുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ എൽഇഡി ബൾബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. രണ്ടാഴ്ചയായി മുഹമ്മദ് എന്നു പേരുള്ള കുട്ടിയുടെ ചുമ മാറാതെ വന്നതോടെയാണ് മാതാപിതാക്കൾ ശിശു രോഗ വിദഗ്ധനെ സമീപിച്ചത്. അദ്ദേഹം തുടർ ചികിത്സയ്ക്കായി കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശ്വാസനാളത്തിൽ എൽഇഡി ബൾബ് കണ്ടെത്തിയത്. തുടർന്ന് ബ്രോങ്കോസ്കോപ്പി നടത്തി ബൾബ് നീക്കം ചെയ്തു. കുട്ടി ആരോഗ്യവാനാണെന്നും ഉടൻ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു. …

സംസ്ഥാനത്ത് കോവിഡ് കേസുകൾ രണ്ടായിരത്തിലേക്ക് അടുക്കുന്നു, 3 പേർ കൂടി മരിച്ചു

ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തോട് അടുക്കുന്നു. 144 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 1950 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേർ മരിച്ചു. രാജ്യത്തെ ആകെ കേസുകളുടെ 31 ശതമാനവും കേരളത്തിലാണ്.രാജ്യത്ത് 24 മണിക്കൂറിനിടെ 378 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6133 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 5 സംസ്ഥാനങ്ങളിൽ അഞ്ഞൂറിലധികം കേസുകളുണ്ട്. രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ …

വിവാഹ വാഗ്ദാനം നൽകി പീഡനവും പണം തട്ടലും; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി ഒട്ടേറെ പെൺകുട്ടികളെ പീഡിപ്പിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിൽ ഒട്ടേറെ ഫോളോവേഴ്സുള്ള മോഡലിങ് കൊറിയോഗ്രഫറായ കോഴിക്കോട് സ്വദേശി ഷാഹിദിനെ (23) കഴക്കൂട്ടം പൊലീസാണ് പിടികൂടിയത്. ടെക്നോ പാർക്കിലെ ജീവനക്കാരിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. ലൈംഗികമായി പിഡിപ്പിച്ച ശേഷം പണവും സ്വർണാഭരണങ്ങളും കവർന്നതായി പരാതിയിൽ പറയുന്നു. ഇയാൾ ഒട്ടേറെ സ്ത്രീകളെ സമാനമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. ഇയാളുടെ ഫോണിൽ നിന്നു …

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്ക് നടത്തും. ഊബറും ഓലയും ഉൾപ്പെടെയുള്ള കമ്പനികളുടെ തൊഴിൽ ചൂഷണത്തിനു എതിരായാണ് നടപടി. വിവിധ സംഘടനകൾ സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. സിഐടിയു, എഐടിയുസി യൂണിയനുകളും പണിമുടക്കിനെ പിന്തുണയ്ക്കും.സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സി ഡ്രൈവർമാരെ തടയുമെന്നും സമരാനുകൂലികൾ വ്യക്തമാക്കി. നാളെ രാവിലെ 10ന് എറണാകുളം കലക്ടറേറ്റിലേക്ക് ഓൺലൈൻ ടാക്സി ഡ്രൈവർമാർ മാർച്ച് നടത്തും.

കൃഷി നശിപ്പിക്കുന്നതിൽ പൊറുതിമുട്ടി; അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവച്ചു കൊന്നു

മലപ്പുറം: കർഷകരുടെ വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ 25 കാട്ടുപന്നികളെ വനം വകുപ്പ് അധികൃതർ വെടിവച്ചു കൊന്നു. മലപ്പുറത്തെ അമരമ്പലത്താണ് കാട്ടുപന്നി വേട്ട നടന്നത്. വ്യാഴാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പന്നികളെ വെടിവച്ചു കൊല്ലുകയായിരുന്നു.പഞ്ചായത്തിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പന്നികളുടെ ആക്രമണത്തിൽ ഒട്ടേറെ കർഷകർക്കു പരുക്കേറ്റു. ഒപ്പം രാപകൽ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ ഇടിച്ച് വാഹനാപകടങ്ങളും പതിവായി. ഇതോടെയാണ് ഗ്രാമപഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെട്ടത്. വനം വകുപ്പിന്റെ അനുമതിയോടെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ …

വധുവിന്റെ സഹോദരനെ കൊന്ന് പണം കവർന്ന് മോഷ്ടാക്കൾ: മുടങ്ങിയ വിവാഹം ഏറ്റെടുത്ത് നടത്തി യുപി പൊലീസ്

ലക്നൗ: വധുവിന്റെ സഹോദരൻ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചതോടെ മുടങ്ങിയ വിവാഹം ഏറ്റെടുത്ത് നടത്തി ഉത്തർപ്രദേശ് പൊലീസ്. ഗോണ്ട ജില്ലയിലെ ധനിപൂർവ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് പൊലീസുകാരുടെ നേതൃത്വത്തിൽ ഉദയകുമാരിയുടെ വിവാഹം നടന്നത്.മേയിലാണ് ഉദയകുമാരിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഏപ്രിൽ 24ന് ഇവരുടെ വീടു കുത്തിതുറന്ന് കൊള്ളയടിച്ച മോഷ്ടാക്കൾ തടയാൻ ശ്രമിച്ച സഹോദരൻ ശിവദീനെ വെടിവച്ചു കൊന്നു. വിവാഹത്തിനായി ശിവദീൻ സ്വരുക്കൂട്ടിയ പണവും ആഭരണങ്ങളും ഇവർ കവർന്നു. ഇതോടെ കല്യാണം മുടങ്ങി.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ …

കൊല്ലപ്പെട്ടയാൾ ജീവനോടെ തിരിച്ചെത്തി: ചെയ്യാത്ത കുറ്റത്തിനു 3 വർഷം ജയിലിൽ കഴിഞ്ഞ യുവാവിനു മോചനം

അയോധ്യ: മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് ട്രെയിനിലുണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെട്ടയാൾ 3 വർഷങ്ങൾക്കു ശേഷം തിരിച്ചെത്തി. ഇതോടെ ഇയാളെ കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിലായിരുന്ന യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. ഉത്തർപ്രദേശിലെ ബയ്റേലിയിലാണ് വിചിത്രമായ സംഭവം.2022 ഡിസംബർ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡൽഹി-അയോധ്യ എക്സ്പ്രസിലെ ജനറൽ കോച്ചിൽ യാത്രക്കാർ തമ്മിൽ സംഘർഷം ഉണ്ടായതായി പൊലീസിനു വിവരം ലഭിക്കുകയായിരുന്നു. മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു ഒരാൾ മറ്റൊരാളെ പുറത്തേക്ക് തള്ളിയിട്ടെന്നായിരുന്നു വിവരം. യാത്രക്കാരിലൊരാൾ സംഭവത്തിന്റെ വിഡിയോ …

അപ്പാർട്മെന്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം : 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിലായി. ഇയ്യപ്പാടി റോഡിലെ അപ്പാർട്മെന്റ് വാടകയ്ക്കെടുത്താണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. ഏറെ നാളായി ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭം നടന്നു വരികയായിരുന്നു. പെട്ടെന്ന് ശ്രദ്ധ എത്തിച്ചേരാത്ത സ്ഥലമാണെന്നത് നടത്തിപ്പുകാർക്ക് ഗുണകരമായി. എന്നാൽ അപ്പാർട്മെന്റിൽ അസമയത്ത് ആളുകൾ വന്നു പോകുന്നത് ശ്രദ്ധയിൽപെട്ട ചിലർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചിൽ നടത്തിയത്. പിടിയിലായ 9 പ്രതികളിൽ 2 പേർ ഇടപാടുകാരാണ്. ബെഹ്റിനിലെ ഫുട്ബോൾ …

കെ.എം.സി.സി.റിയാദ്- കാസർകോട് ജില്ലാ വൈ.പ്രസി. കെ. എച്ച്. മുഹമ്മദ് അന്തരിച്ചു

കാസർകോട്: കെ. എം. സി.സി റിയാദ് – കാസർകോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻ്റ് അംഗഡി മുഗറിലെ കെ.എച്ച്. മുഹമ്മദ് (55) അന്തരിച്ചു. അംഗ ഡിമുഗറിലെ പരേതനായ കെ.എച്ച്. അബ്ദുൾ റഹിമാൻ -ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫായിസ . മക്കൾ: ഇഫ,ഇസ,ഹിംന .സഹോദരങ്ങൾ: അസീസ് കെ.എച്ച്, സത്താർ കെ.എച്ച്, ഹമീദ്, ഖലീൽ, നസീറ , ആയിഷ .

തൊഴുത്തില്‍ വെള്ളം കയറി; പറമ്പില്‍ കെട്ടിയിട്ട മൂന്നു പശുക്കളെ മോഷ്ടിച്ചു കടത്തി, ചൗക്കിയിലെ അബ്ദുല്‍ ജലീലിന് ഇത് കണ്ണീരിന്റെ ബലി പെരുന്നാള്‍

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് തൊഴുത്തില്‍ വെള്ളം കയറിയതിനാല്‍ പറമ്പില്‍ കെട്ടിയിട്ടിരുന്ന മൂന്നു പശുക്കളെ മോഷ്ടിച്ചു കടത്തിയതായി പരാതി. കൂഡ്‌ലു, ചൗക്കി, ബദര്‍നഗറിലെ നീലതില്‍ ഹൗസില്‍ അബ്ദുല്‍ ജലീലി(47)ന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് മോഷണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാവിലെയാണ് പശുക്കളെ കാണാതായ വിവരം അറിഞ്ഞതെന്നു അബ്ദുല്‍ ജലീല്‍ പറഞ്ഞു. ക്ഷീരകര്‍ഷകനാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഇയാളുടെ തൊഴുത്തില്‍ വെള്ളം കയറിയിരുന്നു, അതിനാല്‍ വീടിനു സമീപത്തുള്ള ഒരു പറമ്പിലാണ് …

പി.ബാലകൃഷ്ണൻ നായർ കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി; കെ.വി വേണുഗോപാൽ കോഴിക്കോട്ട്

കാസർകോട്: കാസർകോട് അഡീഷണൽ എസ്.പി പി .ബാലകൃഷ്ണൻ നായർക്ക് എസ്.പിയായി സ്ഥാനകയറ്റം ലഭിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ചിലാണ് നിയമനം. പാലക്കുന്ന് സ്വദേശിയാണ്. കെ.വി.വേണുഗോപാലിനെ കോഴിക്കോട് ക്രൈം ബ്രാഞ്ചിലും വിനോദ് കുമാറിനെ കണ്ണൂർ ക്രൈം ബ്രാഞ്ച് (ഇക്കണോമി ) എസ്.പിയായും സ്ഥാനകയറ്റം നൽകി നിയമിച്ചു.

മഹുവ മൊയ്ത്ര വിവാഹിതയായി:വരൻ മുൻ എംപി, വിവാഹം ജർമനിയിൽ

ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്രസർക്കാരിനെ വിറപ്പിച്ച പ്രസംഗങ്ങളിലൂടെ ശ്രദ്ധേയയായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജു ജനതാദൾ നേതാവും മുൻ എംപിയുമായ പിനാകി മിശ്രയാണ് വരൻ. മേയ് 3ന് ജർമനിയിലാണ് വിവാഹം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇരുവരും വിവാഹ വാർത്തകളോടു പ്രതികരിച്ചിട്ടില്ല. തൃണമൂലിന്റെ മറ്റൊരു ലോക്സഭാംഗം സായോനി ഘോഷ് ഇരുവർക്കും വിവാഹ ആശംസകളുമായി സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.50 വയസ്സുകാരി മഹുവയുടെയും 65 കാരനായ മിശ്രയുടെയും രണ്ടാം വിവാഹമാണ്.അസം സ്വദേശിയായ മഹുവ, ഇൻവസ്റ്റ്മെന്റ് …

അയൽവീട്ടിലെ കല്യാണ ഡിജെ കേട്ട് ഹൃദ്രോഗിയായ പെൺകുട്ടി ബോധരഹിതയായി: ചികിത്സ വൈകിയതോടെ മരണം

പട്ന: കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് ബോധരഹിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സ വൈകിയതോടെ മരിച്ചു. ഹൃദ്രോഗിയായ പിങ്കി കുമാരിയാണ് മരിച്ചത്. ബിഹാറിലെ റാസിദ്പുറിലാണ് സംഭവം. അയൽ വീട്ടിൽ വിവാഹ ചടങ്ങുകളുടെ ഭാഗമായുള്ള ഡിജെയുടെ ശബ്ദം കേട്ട് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി ബോധരഹിതയായി. ഇതോടെ ഓട്ടോ ഡ്രൈവറായ പിതാവ് ബൈക്കിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ ചികിത്സിക്കാൻ ഡോക്ടർമാർ എത്തിയില്ല. ഈ സമയത്തു കുട്ടി നെഞ്ചുവേദന കൊണ്ട് പുളഞ്ഞെങ്കിലും …

ബക്രീദ്; പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം: ബക്രീദ് പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: ആര്‍.ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. അവധി ശനിയാഴ്ച മാത്രമാണെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെയും അവധി തീരുമാനിച്ചതായുള്ള പ്രഖ്യാപനം. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് നാളെ അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു.

അച്ഛൻ ഓടിച്ചിരുന്ന കാർ മറിഞ്ഞ് മകൾക്ക് ദാരുണാന്ത്യം; അപകടം മുള്ളേരിയയിൽ

കാസർകോട്: അച്ഛൻ ഓടിച്ചിരുന്ന കാർ മറിഞ്ഞ് രണ്ടു വയസുള്ള മകൾക്ക് ദാരുണാന്ത്യം. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുള്ളേരിയ , കാർളെ യിലാണ് അപകടം. ഹരി -ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യാനന്ദ (രണ്ട്) യാണ് മരിച്ചത് . വ്യാഴാഴ്ച്ച വൈകുന്നേരം ആറര മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. ഹരിയും കുടുംബവും കാറിൽ പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയിരുന്നു. വൈകിട്ട് ഭാര്യയെയും മക്കളെയും വീട്ടിലാക്കിയ ശേഷം ഹരി കാറുമായി പുറത്തേയ്ക്ക് പോയതായിരുന്നു. വീട്ടിനു മുന്നിലെ കയറ്റത്തിൽ വച്ച് കാർ …