കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിലായി. ഇയ്യപ്പാടി റോഡിലെ അപ്പാർട്മെന്റ് വാടകയ്ക്കെടുത്താണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. ഏറെ നാളായി ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭം നടന്നു വരികയായിരുന്നു. പെട്ടെന്ന് ശ്രദ്ധ എത്തിച്ചേരാത്ത സ്ഥലമാണെന്നത് നടത്തിപ്പുകാർക്ക് ഗുണകരമായി. എന്നാൽ അപ്പാർട്മെന്റിൽ അസമയത്ത് ആളുകൾ വന്നു പോകുന്നത് ശ്രദ്ധയിൽപെട്ട ചിലർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചിൽ നടത്തിയത്. പിടിയിലായ 9 പ്രതികളിൽ 2 പേർ ഇടപാടുകാരാണ്. ബെഹ്റിനിലെ ഫുട്ബോൾ ക്ലബ്ബിലെ ഫിസിയോ തെറാപ്പിസ്റ്റിനാണ് കെട്ടിടം വാടകയ്ക്കു നൽകിയിരുന്നതെന്നും പെൺവാണിഭത്തെക്കുറിച്ച് അറിയില്ലെന്നുമാണ് അപ്പാർട്മെന്റ് ഉടമ നൽകുന്ന വിശദീകരണം. വാടക പണം ഓൺലൈനായിട്ടാണ് ലഭിച്ചിരുന്നതെന്നും ഇയാളുമായി നേരിട്ട് ഇടപെട്ടിട്ടില്ലെന്നും ഉടമ പറയുന്നു.








