വിട്ട് മാറാതെ ചുമ: 9 മാസം പ്രായമായ കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് എൽഇഡി ബൾബ് പുറത്തെടുത്തു, വില്ലനായത് കളിപ്പാട്ടം

അഹമ്മദാബാദ്: 9 മാസം പ്രായമായ കുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ എൽഇഡി ബൾബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. രണ്ടാഴ്ചയായി മുഹമ്മദ് എന്നു പേരുള്ള കുട്ടിയുടെ ചുമ മാറാതെ വന്നതോടെയാണ് മാതാപിതാക്കൾ ശിശു രോഗ വിദഗ്ധനെ സമീപിച്ചത്. അദ്ദേഹം തുടർ ചികിത്സയ്ക്കായി കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശ്വാസനാളത്തിൽ എൽഇഡി ബൾബ് കണ്ടെത്തിയത്. തുടർന്ന് ബ്രോങ്കോസ്കോപ്പി നടത്തി ബൾബ് നീക്കം ചെയ്തു. കുട്ടി ആരോഗ്യവാനാണെന്നും ഉടൻ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു. കുട്ടി കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുമ്പോഴാണ് എൽഇഡി ബൾബ് അബദ്ധത്തിൽ വിഴുങ്ങിയതെന്ന് മാതാപിതാക്കൾ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page