മഹുവ മൊയ്ത്ര വിവാഹിതയായി:വരൻ മുൻ എംപി, വിവാഹം ജർമനിയിൽ

ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്രസർക്കാരിനെ വിറപ്പിച്ച പ്രസംഗങ്ങളിലൂടെ ശ്രദ്ധേയയായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജു ജനതാദൾ നേതാവും മുൻ എംപിയുമായ പിനാകി മിശ്രയാണ് വരൻ. മേയ് 3ന് ജർമനിയിലാണ് വിവാഹം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇരുവരും വിവാഹ വാർത്തകളോടു പ്രതികരിച്ചിട്ടില്ല. തൃണമൂലിന്റെ മറ്റൊരു ലോക്സഭാംഗം സായോനി ഘോഷ് ഇരുവർക്കും വിവാഹ ആശംസകളുമായി സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
50 വയസ്സുകാരി മഹുവയുടെയും 65 കാരനായ മിശ്രയുടെയും രണ്ടാം വിവാഹമാണ്.
അസം സ്വദേശിയായ മഹുവ, ഇൻവസ്റ്റ്മെന്റ് ബാങ്കർ ജോലി ഉപേക്ഷിച്ചാണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. 2010ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2019,2024 തിരഞ്ഞെടുപ്പുകളിൽ പശ്ചിമബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നു ലോക്സഭയിലെത്തി. ഒഡിഷയിലെ പുരി സ്വദേശിയായ പിനാക് മിശ്ര സുപ്രീംകോടതി അഭിഭാഷകൻ കൂടിയാണ്. 1996ൽ കോൺഗ്രസ് സ്ഥാനാർഥിയായി പുരി മണ്ഡലത്തിൽ നിന്നു ലോക്സഭയിലെത്തി. പിന്നീട് ബിജു ജനതാദളിൽ ചേർന്നു. 2009,2014, 2019 തിരഞ്ഞെടുപ്പുകളിൽ വീണ്ടും ലോക്സഭയിലെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page