സംസ്ഥാനത്ത് കോവിഡ് കേസുകൾ രണ്ടായിരത്തിലേക്ക് അടുക്കുന്നു, 3 പേർ കൂടി മരിച്ചു

ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തോട് അടുക്കുന്നു. 144 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 1950 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേർ മരിച്ചു. രാജ്യത്തെ ആകെ കേസുകളുടെ 31 ശതമാനവും കേരളത്തിലാണ്.
രാജ്യത്ത് 24 മണിക്കൂറിനിടെ 378 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6133 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 5 സംസ്ഥാനങ്ങളിൽ അഞ്ഞൂറിലധികം കേസുകളുണ്ട്. രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ശക്തമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page