വിവാഹ വാഗ്ദാനം നൽകി പീഡനവും പണം തട്ടലും; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി ഒട്ടേറെ പെൺകുട്ടികളെ പീഡിപ്പിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിൽ ഒട്ടേറെ ഫോളോവേഴ്സുള്ള മോഡലിങ് കൊറിയോഗ്രഫറായ കോഴിക്കോട് സ്വദേശി ഷാഹിദിനെ (23) കഴക്കൂട്ടം പൊലീസാണ് പിടികൂടിയത്. ടെക്നോ പാർക്കിലെ ജീവനക്കാരിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. ലൈംഗികമായി പിഡിപ്പിച്ച ശേഷം പണവും സ്വർണാഭരണങ്ങളും കവർന്നതായി പരാതിയിൽ പറയുന്നു. ഇയാൾ ഒട്ടേറെ സ്ത്രീകളെ സമാനമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. ഇയാളുടെ ഫോണിൽ നിന്നു ഒട്ടേറെ സ്ത്രീകളുടെ ചിത്രങ്ങളും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page