യൂ ട്യൂബില്‍ റീച്ച് കിട്ടണം; യൂട്യൂബറായ നീലേശ്വര്‍ കൂറ്റന്‍ ടവറില്‍ കയറി; പിന്നീട് സംഭവിച്ചത്
യൂട്യൂബില്‍ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവാവ് താഴെയിറങ്ങാനാവാതെ കുടുങ്ങിപ്പോയി. ഒടുവില്‍ പൊലീസും സന്നദ്ധപ്രവര്‍ത്തകരും അഞ്ച് മണിക്കൂറോളം പരിശ്രമിച്ചതിനുശേഷം യൂട്യൂബറായ നീലേശ്വറിനെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലായിരുന്നു സംഭവം. ‘നീലേശ്വര്‍22’ എന്ന പേരുളള യൂട്യൂബ് ചാനലാണ് യുവാവിനുളളത്. 8,87,000 സബ്‌സ്‌ക്രൈബര്‍മാരുണ്ട്. സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്താല്‍ ചാനല്‍ വൈറലാകുമെന്ന് കരുതിയാണ് യുാവാവ് ടവറില്‍ കയറിയത്. ഒരു സുഹൃത്തിനോടൊപ്പമാണ് നീലേശ്വര്‍ ടവറിനടുത്ത് എത്തിയത്. യുവാവ് ടവറിലേക്ക് അതിസാഹസികമായി കയറുന്നത് സുഹൃത്ത് …