തിമിരി പാലത്തേരയിലെ കെ ജാനകി അന്തരിച്ചു

ചെറുവത്തൂര്‍: തിമിരി പാലത്തേരയിലെ കെ ജാനകി(74)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ലക്ഷ്മണന്‍. മക്കള്‍: കെ രതീശന്‍, രസിത(ആലപ്പടമ്പ്), രാജേഷ്, രാജീവന്‍ (ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചായ്യോം). മരുമക്കള്‍: രാജന്‍ ആലപടമ്പ്, സുമ രതീശന്‍(ഉദുമ), ശ്രീജ, സുമ. സഹോദരങ്ങള്‍: കൃഷ്ണന്‍, സുഗുണന്‍, ചന്ദ്രന്‍, ഫല്‍ഗുണന്‍, പവിത്രന്‍, സുരേശന്‍, സുരേന്ദ്രന്‍, നന്ദിനി, ജലജ

കിടപ്പു രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു; മകനെയും കൊല്ലാന്‍ ശ്രമം, പ്രതി പൊലീസ് കസ്റ്റഡിയില്‍

കോട്ടയം: കിടങ്ങൂരില്‍ കിടപ്പു രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. മാന്താടിക്കവലയില്‍ എലക്കോടത്ത് വീട്ടില്‍ രമണി (70)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സോമനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ശനിയാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. രമണിയെ കൊലപ്പെടുത്തിയ ശേഷം ഇളയമകനെയും കൊല്ലാന്‍ ശ്രമിക്കുന്നതിനിടയില്‍ നിലവിളികേട്ട് മൂത്ത മകന്‍ ഓടിയെത്തി തടയുകയായിരുന്നു.മേസ്തിരിപ്പണിക്കാരനാണ് സോമന്‍. ഭാര്യ കിടപ്പു രോഗിയായതിന്റെ മനോവിഷമമാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു.

വെള്ളരിക്കുണ്ട്, പ്ലാത്തടത്ത് മാവോയ്‌സ്റ്റ് പോസ്റ്ററുകള്‍ പതിച്ചത് മൂന്നിടങ്ങളില്‍; കനത്ത ജാഗ്രതയ്ക്കു നിര്‍ദ്ദേശം, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലാത്തടത്ത് മാവോയ്‌സ്റ്റ് പോസ്റ്റര്‍ പതിച്ചതിനെ തുടര്‍ന്ന് ജാഗ്രതയ്ക്ക് നിര്‍ദ്ദേശം. വെള്ളരിക്കുണ്ട് പൊലീസും വിവിധ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പ്ലാത്തടം ബസ് വെയ്റ്റിംഗ് ഷെഡില്‍ മൂന്ന് പോസ്റ്ററുകള്‍ കണ്ടത്. വിവരമറിഞ്ഞ് പൊലീസെത്തി പരിശോധിച്ചപ്പോള്‍ സമീപത്തെ മതിലുകളിലും പോസ്റ്ററുകള്‍ പതിച്ചതായി കണ്ടെത്തി. ഉടന്‍ തന്നെ എല്ലാ പോസ്റ്ററുകളും പൊലീസ് നീക്കം ചെയ്തു. കമ്പ്യൂട്ടറും പ്രിന്ററും ഉപയോഗിച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. സംഭവത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ …

കുമ്പള, താഴെ ഉളുവാര്‍ സ്വദേശി കുവൈത്തില്‍ അന്തരിച്ചു; അന്ത്യം ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ തുടരുന്നതിനിടയില്‍

കാസര്‍കോട്: കുമ്പള, താഴെ ഉളുവാറിലെ കെ.വി അബ്ദുല്‍ റഹ്‌മാന്‍ (60) കുവൈത്തില്‍ അന്തരിച്ചു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ തുടര്‍ ചികിത്സ നടത്തുന്നതിനിടയിലായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം തുടരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. 40 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചു വന്നിരുന്ന അബ്ദുല്‍ റഹ്‌മാന്‍ മൂന്നു മാസം മുമ്പാണ് ഏറ്റവുമൊടുവില്‍ നാട്ടിലെത്തി തിരികെ പോയത്.ഭാര്യ: ആയിഷ. ഏക മകള്‍ താഹിറ. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, ഖദീജ, ആയിഷ, സൈനബ, പരേതരായ അന്തുഞ്ഞി, അബ്ബാസ്.

ഇ ഡി പ്രസാദ് ശബരിമലയിലെ പുതിയ മേല്‍ശാന്തി; മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. തൃശൂര്‍, ചാലക്കുടി, മഠത്തൂര്‍ക്കുന്നില്‍, എറന്നൂര്‍ മനയിലെ ഇ ഡി പ്രസാദ് ആണ് ശബരിമല മേല്‍ശാന്തി. പന്തളം കൊട്ടാരത്തിലെ കുട്ടിയായ കശ്യപ് വര്‍മ്മയാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ഹൈക്കോടതി നിരീക്ഷകന്റെയും ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.മേല്‍ശാന്തിക്കുള്ള അന്തിമപ്പട്ടികയില്‍ 14 പേരാണ് ഉണ്ടായിരുന്നത്.കൊല്ലം, മയ്യനാട്, ആയിരം തെങ്ങ് സ്വദേശി മുട്ടത്തൂര്‍ മഠത്തില്‍ എം മനു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. പന്തളം കൊട്ടാരത്തിലെ മൈഥിലി കെ വര്‍മ്മയാണ് നറുക്കെടുത്തത്. …

അനന്തപുരം വ്യവസായ പാര്‍ക്കിലെ കോഴി സംസ്‌ക്കരണ പ്ലാന്റില്‍ നിന്നു വീണ്ടും മലിനജലപ്രവാഹം; പരിസരവാസികള്‍ പ്രക്ഷോഭത്തിലേക്ക്

കുമ്പള: അനന്തപുരം വ്യവസായ പാര്‍ക്കിലെ കോഴി ഇറച്ചി സംസ്‌ക്കരണ പ്ലാന്റില്‍ നിന്നു വീണ്ടും മലിനജല പ്രവാഹം തുടങ്ങിയെന്നു നാട്ടുകാര്‍ ആരോപിച്ചു.പ്ലാന്റില്‍ നിന്ന് ഒഴുകിയെത്തുന്ന മലിനജലം പരിസരവാസികളുടെ കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും കലരുന്നു. കാമനവയല്‍ എസ് സി കോളനി, അംഗന്‍വാടി പരിസരങ്ങളിലൂടെയാണ് മലിനജലം ഒഴുകുന്നതെന്നും അതു ദുസ്സഹമായ ദുര്‍ഗന്ധമുണ്ടാക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഇതു മാരക രോഗങ്ങള്‍ക്കിടയാക്കുന്നുമെന്നു ജനങ്ങള്‍ ഭയക്കുന്നു. അന്തരീക്ഷ മലിനീകരണം നാടാകെ മാരകരോഗഭീതി ഉയര്‍ത്തുമ്പോള്‍ രോഗാണുക്കളെ സൃഷ്ടിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ കര്‍ശനമായി തടയണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് …

കല്യോട്ട് ഇരട്ടക്കൊലക്കേസ്: 15-ാം പ്രതിക്കും പരോള്‍ ലഭിച്ചു, കോളിളക്കം സൃഷ്ടിച്ച കേസില്‍ പരോളില്‍ കഴിയുന്നത് ഏഴ് പ്രതികള്‍

കാസര്‍കോട്: പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒരു പ്രതിക്ക് കൂടി പരോള്‍ ലഭിച്ചു. കേസിലെ 15-ാം പ്രതിയും കല്യോട്ട് സ്വദേശിയുമായ സുര എന്ന വിഷ്ണു സുരേന്ദ്രനാണ് പരോള്‍ അനുവദിച്ചത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരോള്‍ അനുവദിച്ചത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ബന്ധുവീട്ടിലാണ് പരോള്‍ കാലത്ത് വിഷ്ണുസുര …

അമീബിയ അണുക്കളെ നശിപ്പിക്കാന്‍ കുമ്പളയില്‍ വാട്ടര്‍ അതോറിറ്റി ശുദ്ധജല ടാങ്ക് തുറന്നുവിട്ടു; ടൗണ്‍ പരിസരങ്ങളില്‍ വെള്ളപ്പൊക്കം; അമ്പരന്നു നാട്ടുകാര്‍

കുമ്പള: അമീബിയയെ വംശനാശം ചെയ്യുന്നതിനു കുമ്പളയില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ കുടിവെള്ള ടാങ്കു തുറന്നു വിട്ടതിനെ തുടര്‍ന്നു കുമ്പള പരിസരങ്ങളില്‍ വെള്ളക്കെട്ടു രൂപപ്പെട്ടു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിസരത്തു കൂടി കുത്തിയൊഴുകിയ വെള്ളം ഗോപാലകൃഷ്ണ ക്ഷേത്രം വരെ എത്തി. വഴിനീളെയുള്ള വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയുണ്ടായെന്നും പരാതിയുണ്ട്.ഇതിനെക്കുറിച്ചു വാട്ടര്‍ അതോറിറ്റി ജീവനക്കാരോടു കോണ്‍. നേതാവു ലക്ഷ്മണ പ്രഭു ബന്ധപ്പെട്ടു. ഒരബദ്ധം പറ്റിപ്പോയതാണെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും അവര്‍ മറുപടി പറഞ്ഞതായി പ്രഭു പറഞ്ഞു. കുമ്പളയിലും പരിസരത്തും അമീബിയ …

ഏഴു വര്‍ഷം മുമ്പ് വിവാഹം; കൂടെ താമസിച്ചത് ഒരു വര്‍ഷം മാത്രം; ഭാര്യയെ കുത്തിക്കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റില്‍

ചിക്കമംഗളൂരു: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചിക്കമംഗ്‌ളൂരു അണ്ണാപുരത്തെ രമേശ് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് രമേശന്‍ ഭാര്യ തനു (25)വിനെ കുത്തിക്കൊലപ്പെടുത്തിയത്. അതിനു ശേഷം ബ്ലേഡ് കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഭാര്യ തന്നെ അക്രമിച്ചുവെന്നും ആത്മരക്ഷാര്‍ത്ഥം കുത്തിയതാണെന്നു വിശ്വസിപ്പിക്കാനുമായിരുന്നു രമേശിന്റെ ഈ നീക്കം. എന്നാല്‍ തനുവിന്റെ വീട്ടുകാര്‍ നടത്തിയ ഇടപെടലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘ഏഴുവര്‍ഷം മുമ്പാണ് തനുവും …

സഅദിയ ആണ്ടുനേര്‍ച്ചയും സനദ്ദാന സംഗമവും: കൊടിയേറ്റം ഞായറാഴ്ച

കാസര്‍കോട്: അരനൂറ്റാണ്ടുകാലം സഅദിയയെ നയിച്ച താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എംഎ അബ്ദുല്‍ ഖാദര്‍ മുസ്ല്യാരുടെയും ആണ്ടുനേര്‍ച്ച 20, 21 തീയ്യതികളില്‍ സഅദാബാദില്‍ നടക്കും.ആത്മീയ സംഗമം, സിയാറത്ത്, ഉദ്ഘാടന സംഗമം, മുഅല്ലിം സമ്മേളനം, സാംസ്‌ക്കാരിക സംഗമം, ദിഖ്ര്‍ ഹല്‍ഖ, റാത്തീബ്, പണ്ഡിത സംഗമം, പ്രവാസി സംഗമം, അലുംനിമീറ്റ്, പ്രാസ്ഥാനിക സംഗമം, ഖത്തമുല്‍ഖുര്‍ ആന്‍ മജ്ലിസ്, സനദ്ദാന സമ്മേളനം എന്നിവ ഉണ്ടാവും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, മറ്റു …

ഉറങ്ങാന്‍ കിടന്ന വയോധികന്റെ മൃതദേഹം വീട്ടുകിണറ്റില്‍; മരിച്ചത് മുളിയാര്‍ പ്ലാന്റേഷന്‍ തോട്ടത്തിലെ മുന്‍ തൊഴിലാളി

കാസര്‍കോട്: രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന വയോധികനെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബോവിക്കാനം മുപ്പത്തിയാറിലെ എം ചോയി (73) ആണ് മരിച്ചത്. മുളിയാര്‍ പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ ദീര്‍ഘകാലം ജീവനക്കാരനായിരുന്നു.വെള്ളിയാഴ്ച രാവിലെ വീട്ടിനകത്ത് കാണാത്തതിനെ തുടര്‍ന്ന് തെരയുന്നതിനു ഇടയിലാണ് മൃതദേഹം വീട്ടു കിണറ്റില്‍ കാണപ്പെട്ടത്.വിവരമറിഞ്ഞ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി എം സതീശന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സോഡിയം കുറയുന്ന …

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കുമ്പളയില്‍ പത്ത് വാര്‍ഡുകളില്‍ മത്സരിക്കാന്‍ എസ്ഡിപിഐ; ലക്ഷ്യം അഴിമതിയില്ലാത്ത വികസനം, തയ്യാറെടുപ്പ്

കുമ്പള: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുമ്പളയില്‍ പത്തു വാര്‍ഡില്‍ മത്സരിക്കാന്‍ എസ്.സി.പി.ഐ. തയ്യാറെടുപ്പാരംഭിച്ചു.അഴിമതിയില്ലാത്ത വികസനമാണ് എസ്ഡിപിഐ ലക്ഷ്യമെന്ന് പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ ബംബ്രാണ അറിയിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണംഅഴിമതിയില്‍ മുങ്ങിനില്‍ക്കുന്നു. വികസ മുരടിപ്പു കൊണ്ടു പഞ്ചായത്തും ജനങ്ങളും വീര്‍പ്പുമുട്ടുന്നു. പ്രതിപക്ഷം അതിനു കൂട്ടുനില്‍ക്കുന്നു. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഒരു ബദല്‍ രാഷ്ട്രീയം ജനങ്ങള്‍ ആഗ്രഹിക്കുന്നതായും അത് എസ്ഡിപിഐയിലൂടെ സാധിക്കുമെന്നും നാസര്‍ ബംബ്രാണ പറഞ്ഞു.കുമ്പോല്‍, ആരിക്കാടി, കക്കളംകുന്ന്, ബംബ്രാണ, കൊടിയമ്മ, കുമ്പള …

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക സമ്മേളനം ഡാലസിൽ; 31 മുതൽ

പി പി ചെറിയാൻ ഡാളസ്: ലിറ്റററി അസ്സോസിയേഷ൯ ഓഫ് നോർത്ത് അമേരിക്ക ദ്വൈവാ൪ഷിക ത്രിദിന സമ്മേളനം ഒക്ടോബർ 31, നവം.1,2 തീയതികളിൽ ഡാളസിൽ നടക്കും. പ്രശസ്ത മലയാളo എഴുത്തുകാരൻ സുനിൽ പി. ഇളയിടം മുഖ്യാഥിതിയായി പങ്കെടുക്കും. ഡാലസിലെ കേരളാ ലിറ്റററി സൊസൈറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിൽഡോ: എം. വി പിള്ള , സജി അബ്രഹാം പങ്കെടുക്കുo.മലയാള സാഹിത്യ ച൪ച്ച, സാഹിത്യാസ്വാദനം, കലാപരിപാടികൾ, കേരളീയ ഭക്ഷണം, സൗഹൃദ കൂട്ടായ്മ എന്നിവ സമ്മേളനത്തിലുണ്ടാവും. അമേരിക്കയിലെ എല്ലാ മലയാള സാഹിത്യപ്രേമികളെയും ലാനയും …

ചാക്കോ ജോൺ സിയാറ്റിൽ അന്തരിച്ചു

സിയാറ്റിൽ (വാഷിംഗ്‌ടൺ):തൃശ്ശൂർ കൂട്ടാല പുത്തൻപുരയ്ക്കൽ ചാക്കോ (കുഞ്ഞച്ചൻ 81 )സിയാറ്റിൽ അന്തരിച്ചു.സിയാറ്റിൻ ഐ പി സി സഭ അംഗമാണ്.ഭാര്യ :സാറാമ്മ,മക്കൾ :ബിജു ചാക്കോ (മെയ്ജോ), മിനി ജോസ് .മരുമക്കൾ: ജെസ്സിബിജു ,ജോസ് (എല്ലാവരും സിയാറ്റിൽ ).

അശോക് നായര്‍ ഡാലസില്‍ അന്തരിച്ചു

ഫ്രിസ്‌കോ( ഡാലസ്): കൊല്ലം റാന്നി പുല്ലുപുറം തറ മണ്ണില്‍ അശോക് നായര്‍(63) ഡാലസില്‍ അന്തരിച്ചു. കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തിയ അശോക് നായര്‍ നിരവധി വര്‍ഷം ന്യൂജേഴ്‌സിയില്‍ താമസത്തിനു ശേഷം 20 വര്‍ഷം മുന്‍പാണ് ഡാലസിലെ ഫ്രിസ് കോയില്‍ താമസമാക്കിയത്. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ശ്രീകല അശോക്. മക്കള്‍: സാഗര്‍ നായര്‍, സ്വാതി നായര്‍. മരുമക്കള്‍: മോനിഷ മോഹന്‍, അശ്വന്‍ നായര്‍.സഹോദരങ്ങള്‍: സരസമ്മ നായര്‍ ന്യൂജേഴ്‌സി, പത്മിനി പിള്ള, ലളിതാ ഗംഗാധരന്‍ ഇരുവരും …

കാസര്‍കോട് ജില്ലയില്‍ വീണ്ടും മാവോയ്‌സ്റ്റ് പോസ്റ്റര്‍ ഇറങ്ങി; ആദിവാസികളുടെ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കണമെന്ന പോസ്റ്റര്‍ പതിച്ചത് വെള്ളരിക്കുണ്ട്, പ്ലാത്തടത്തെ ബസ് വെയ്റ്റിംഗ് ഷെഡില്‍

കാസര്‍കോട്: നീണ്ട ഇടവേളയ്ക്കു ശേഷം കാസര്‍കോട് ജില്ലയില്‍ മാവോയ്‌സ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലാത്തടത്തെ ബസ് വെയ്റ്റിംഗ് ഷെഡിലാണ് പോസ്റ്ററുകള്‍ പതിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് പോസ്റ്റര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. വെള്ളരിക്കുണ്ട് പൊലീസും വിവധ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.”ജനകീയ വിമോചന മുന്നണി ഏരിയാ കമ്മിറ്റി” എന്ന പേരില്‍ പതിച്ച പോസ്റ്ററുകളില്‍ വിവിധ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.”നാഗ്പൂര്‍ ജയിലില്‍ അടച്ച സ.റിജാസിനെ ഉടന്‍ വിട്ടയക്കുക, ഉത്തരേന്ത്യയിലെ നിരപരാധികളായ …

ലവ് ഓഫ് ക്രൈസ്റ്റ് സി എസ് ഐ സഭാ വിളവെടുപ്പ് മഹോത്സവം: അനുഗ്രഹവും സൗഹൃദവും പങ്കുവെച്ച് സഭാoഗങ്ങൾ

പി പി ചെറിയാൻ ഡാളസ്(ടെക്സാസ്): ലവ് ഒഫ് ക്രൈസ്റ്റ് സി എസ് ഐ സഭ വാർഷിക വിളവെടുപ്പ് മഹോത്സവം ഭക്തിനിർഭരവും ആവേശോജ്വലമായി ആഘോഷിച്ചു. ദൈവം നൽകിയ നിർലോഭമായ അനുഗ്രഹങ്ങൾക്കുള്ള നന്ദി പ്രകടനത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ആഘോഷം സമൂഹത്തിനു പകർന്നു. റവ. ഷെർവിൻ ദോസ് പ്രാർത്ഥന നടത്തി. വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ ആഘോഷത്തിന്റെ പ്രധാന ആകർഷകമായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഫെയ്‌സ് പെയിന്റിംഗ്, ഗെയിംസ്, വിനോദങ്ങൾ തുടങ്ങിയവയുമുണ്ടായിരുന്നു. ലേലം പരിപാടി ആഘോഷത്തിനു ആവേശം വർദ്ധിപ്പിച്ചു. റവ. ഡോ.മാധവ റാവ് …

അനന്തപുരത്തെ പടക്ക നിര്‍മ്മാണശാലയില്‍ അനുവദിച്ചതില്‍ കൂടുതല്‍ സ്റ്റോക്ക്; പൊലീസ് റെയ്ഡ്, 4058 കിലോ പടക്കങ്ങള്‍ പിടിച്ചെടുത്തു, ഉടമയ്‌ക്കെതിരെ കേസ്; കൂഡ്‌ലുവിലെ ഷോപ്പ് സീല്‍ ചെയ്തു

കാസര്‍കോട്: അനന്തപുരം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ‘റെഡ് ഫോര്‍ട്ട് ഫയര്‍വര്‍ക്‌സി’ല്‍ പൊലീസ് റെയ്ഡ്. ലൈസന്‍സില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ പടക്കങ്ങള്‍ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കക്കടകളില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട്, കൂഡ്‌ലുവിലെ നസീമ (42)യുടെ ഉടമസ്ഥതയിലുള്ള പടക്കനിര്‍മ്മാണശാലയില്‍ എസ് ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് പരിശോധന നടത്തിയത്. അനുവദിച്ചതിലും കൂടുതല്‍ പടക്കങ്ങള്‍ സ്‌റ്റോക്ക് റൂമില്‍ ഉദാസീനമായി സൂക്ഷിച്ചതായി കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ദീപാവലി ആഘോഷത്തിന്റെയും …