കാഞ്ഞങ്ങാട്ടെ ഓട്ടോ സ്റ്റാന്‍ഡുകളെ കണ്ണുനീരണിയിച്ച് മൂന്ന് ഡ്രൈവര്‍മാരുടെ മരണം

കാഞ്ഞങ്ങാട്: മൂന്ന് ദിവസത്തിനുള്ളില്‍ കാഞ്ഞങ്ങാട് നഗരത്തിലെ വ്യത്യസ്ത ഓട്ടോ സ്റ്റാന്‍ഡുകളിലെ മൂന്ന് ഡ്രൈവര്‍മാരുടെ മരണം ഓട്ടോ സ്റ്റാന്‍ഡുകളുടെ കണ്ണീരണിയിച്ചു. മഡിയന്‍ പാലക്കിയിലെ പി കൃഷ്ണന്‍ (63) ഇന്നലെ വൈകിട്ടാണ് മരിച്ചത്. കൊളവയലിലേക്ക് ഒട്ടം പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രി ചികിത്സ നേടിയ ശേഷം വിദഗ്ധ ചികിത്സക്കായി പരിയാരം കൊണ്ടുപോകുമ്പോഴാണ് മരണപ്പെട്ടത്. ഓട്ടോറിക്ഷ തൊഴിലാളി മസ്ദൂര്‍ സംഘ് ബിഎംഎസ് കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി അംഗമായിരുന്നു. പാലക്കിയിലെ പരേതരായ കുഞ്ഞി കണ്ണന്‍, മാതാ ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രാവതി. മക്കള്‍: വിനീത, വിജിത, അനൂപ് .മരുമക്കള്‍: ഭാസ്‌കരന്‍ (ഉദുമ) , ശ്രീകുമാര്‍ (കാരി ) ഭാഗ്യ. സഹോദരങ്ങള്‍: പി കുമാരന്‍, പി കരുണാകരന്‍, നാരായണി (കാലിച്ചാനടുക്കം) .
മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ സംസ്‌കരിച്ചു. ഈ മാസം 25 ന് രാവിലെയാണ് അസുഖത്തെ ചികില്‍സയിലായിരുന്ന വെള്ളിക്കോത്ത് വെള്ളൂര്‍ വയലില്‍ കെ. രഘു(54) മരണപ്പെട്ടത്. കാഞ്ഞങ്ങാട് അനശ്വര ഓട്ടോസ്റ്റാന്റിലെ ഡ്രൈവറാണ്. അന്നേ ദിവസം വൈകിട്ട് കാഞ്ഞങ്ങാട് വെച്ച് ഹൃദയാഘതത്തെ തുടര്‍ന്ന് പുതിയ കോട്ടയിലെ ഓട്ടോ ഡ്രൈവര്‍ ചെമ്മട്ടംവയല്‍ അടമ്പിലെ മോഹനന്‍ എന്ന നിട്ടൂര്‍
പ്രകാശന്‍ (50) മരണപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page