മുഖ്യമന്ത്രി പിണറായി വിജയന്റെ അടുക്കള വരെ സ്വാധീനമുള്ള മുതലാളി ആര്? ജില്ലാ കമ്മറ്റി അംഗത്തോട് സിപിഎം വിശദീകരണം തേടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തോട് വിശദീകരണം തേടി. കരമന ഹരിയോടാണ് നേതൃത്വം വിശദീകരണം തേടിയത്.
ലോക്്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും പരാജയകാരണങ്ങള്‍ ചര്‍ച്ച ചെയ്യാനും ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് കരമന ഹരി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളവരെ സ്വാധീനം ഉണ്ടെന്നാണ് കരമന ഹരി യോഗത്തില്‍ ആരോപിച്ചത്. മുതലാളി ആരാണെന്ന് പറയണമെന്നു യോഗത്തില്‍ പങ്കെടുത്ത എം.സ്വരാജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പേര് പറയാന്‍ ഹരി തയ്യാറായില്ല. തുടര്‍ന്നാണ് ഹരിയോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ ഹരി പങ്കെടുത്തില്ല. തിരുവനന്തപുരം നഗരത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വസ്തരില്‍ ഒരാളായാണ് കരമന ഹരി പൊതുവെ അറിയപ്പെടുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page